Wednesday, March 18, 2026 Last Updated 1 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 13 Nov 2025 11.21 AM

വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് സുരാജ് വെഞ്ഞാറമൂട്

suraj-venjaramoodu-
photo-www.instagram.com/surajvenjaramoodu/

വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. കാലിന്റെ കാഫ് മസിലുകള്‍ വ്യക്തമാക്കിക്കൊണ്ടുളള വീഡിയോയാണ് താരം പങ്കുവെച്ചത്. ശരീരത്തെ വെല്ലുവിളിക്കുക, മനസ്സിനെ പരിവര്‍ത്തനം ചെയ്യുക എന്ന അടിക്കുറിപ്പോടെയാണ് സുരാജ് വീഡിയോ പങ്കുവെച്ചത്.

സുരാജിന്റെ മേക്കോവര്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് എന്നാണ് ആരാധകര്‍ കുറിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.

അതേസമയം മലയാളസിനിമയ്ക്ക് പുറമെ മറ്റ് ഭാഷകളിലും സജീവമാവുകയാണ് സുരാജ് വെഞ്ഞാറമൂട്. സുപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന ഡാഡ് എന്ന ചിത്രത്തിലൂടെ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുകയാണ് താരം.

അസുരന്‍, വിടുതലൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെന്‍ കരുണദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Ads by Google
Thursday 13 Nov 2025 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google