Tuesday, March 17, 2026 Last Updated 12 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 13 Nov 2025 10.36 AM

ഷാജി പാപ്പന്റെ ഗ്യാങ്ങില്‍ വിനീതിന് പകരം ഫുക്രുവോ? വൈറലായി ചിത്രം

aadu, still
photo-www.instagram.com/fukru_motopsychoz/

മലയാളി പ്രേക്ഷകര്‍ ഏകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' ആട് 3' . മിഥുന്‍ മാനുവല്‍ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആട് ഒന്ന് രണ്ട് ഭാഗങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം അണിനിരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെതായി പുറത്തുവന്ന പുതിയ ലൊക്കെഷന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഷാജി പാപ്പന്റെ ഗ്യാങ്ങില്‍ നടന്‍ ഫുക്രുവിനെ കാണാം. ചിത്രത്തില്‍ ' കുട്ടന്‍ മൂങ്ങ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന്‍ ഇല്ല. പകരം ഫുക്രവാണുളളത്. ' വിന്നേഴ്‌സ് പോത്തുമുക്ക് 3.0' എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവെച്ചു. ഇതോടെ സിനിമയില്‍ ഫുക്രുവിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ആരാധകര്‍.

അതേസമയം കുട്ടന്‍ മൂങ്ങ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ' മൂങ്ങ' യില്ലാതെ എന്ത് വിന്നേഴ്‌സ് പോത്തുമുക്ക് എന്ന് ആരാധകര്‍ ചോദിക്കുന്നു.

അതേസമയം, ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പളളി എന്നിവര്‍ േചര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ അടുത്ത വര്‍ഷം മാര്‍ച്ച് 19ന് റിലീസ് ചെയ്യും.

Ads by Google
Thursday 13 Nov 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google