Friday, March 20, 2026 Last Updated 11 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 13 Nov 2025 08.44 AM

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗര്‍ഡര്‍ തകര്‍ന്നു വീണു ; പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

uploads/news/2025/11/810573/accident.jpg

ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ താഴേയ്ക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്ന സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തേക്കായിരുന്നു ഗര്‍ഡര്‍ ഇടിഞ്ഞത്.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ശേഷം ഗര്‍ഡറിന്റെ ഒരു ഭാഗം ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് ഡ്രൈവറുടെ മൃതദേഹവും വാഹനവും പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആലപ്പുഴയില്‍ നിന്ന് എറണാകുളത്ത് വാഹനങ്ങള്‍ വിടുന്നില്ല. ചേര്‍ത്തല എക്സറെ ജങ്ഷനില്‍ നിന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകാനാണ് നിര്‍ദേശം.

രണ്ട് ക്രെയിനുകളെത്തിയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഗര്‍ഡര്‍ പൂര്‍ണ്ണമായും ഉയര്‍ത്തിയാലേ മറ്റു വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാനാകു. നേരത്തേ ഓഗസ്റ്റിലും മാര്‍ച്ചിലും സമാനസംഭവങ്ങള്‍ ഉണ്ടായിരുന്നു. അപകടം യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് എംഎല്‍എ ദലീമയുടെ പ്രതികരണം. ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. ഇതുവരെയുള്ള പണികള്‍ നടന്നത് നിയന്ത്രണങ്ങളോടെയാണെന്നും വാഹനങ്ങള്‍ പോകുന്ന സ്ഥലമായതിനാല്‍ പൊലീസ് അടക്കം ശ്രദ്ധിച്ചിരുന്നുവെന്നും ദലീമ പറഞ്ഞു.

നിരന്തരം വാഹനങ്ങള്‍ പോകുന്നിടത്താണ് അപകടങ്ങള്‍ നടന്നത്. അതിനാല്‍ അതിന്റേതായ ശ്രദ്ധയുമുണ്ടായിരുന്നു. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നത് ശ്രമകരമായ ജോലിയായതിനാല്‍ സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നും ദലീമ വ്യക്തമാക്കി.

Ads by Google
Thursday 13 Nov 2025 08.44 AM
YOU MAY BE INTERESTED
Ads by Google
Ads by Google