Friday, March 20, 2026 Last Updated 15 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 12 Nov 2025 07.57 PM

പി എം ശ്രീ പദ്ധതി മരവിപ്പിക്കൽ; ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം , ബിനോയ് വിശ്വം

benoy viswam

പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വീണ്ടും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കത്തയക്കാൻ സർക്കാർ നിർബന്ധിതമായത്. മന്ത്രിസഭ തീരുമാനം എടുത്ത് രണ്ടാഴ്ചയായിട്ടും കത്ത് അയക്കാത്തതിൽ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ കത്തയക്കൽ നടപടികൾക്ക് വേഗം വന്നത് ബിനോയ് വിശ്വം വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയിൽ സിപിഐയ്ക്കും സിപിഐഎമ്മിനും ഈ വഴിയ്ക്കല്ലാതെ വേറൊരു വഴിയ്ക്കും പോകാൻ സാധിക്കില്ല. ആർഎസ്എസിന്റെ വിദ്യാഭ്യാസരംഗത്തെ നുഴഞ്ഞുകയറ്റത്തിനെതിരായ അജണ്ടയ്ക്കെതിരെയുള്ള വിജയമാണ്. ഇക്കാര്യത്തിൽ എൽഡിഎഫിൽ എല്ലാവർക്കും അഭിമാന ബോധമുണ്ട്. പ്രധാനപ്പെട്ട കാര്യം നടന്നു കഴിഞ്ഞു. ഇനി സബ് കമ്മിറ്റിയെല്ലാം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 12 Nov 2025 07.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google