Friday, March 20, 2026 Last Updated 18 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 12 Nov 2025 11.30 AM

റിപ്പബ്‌ളിക് ദിനത്തിലും ദീപാവലയ്ക്കും തിരക്കേറിയ സ്ഥലത്ത് വന്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്നു

uploads/news/2025/11/810412/suicide-bomber.jpg

ഡല്‍ഹി : സ്‌ഫോടനക്കേസിലെ പ്രതികള്‍ ചെങ്കോട്ടയില്‍ കയറി, റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമ്മിലിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. മുസമ്മിലും ഉമറും ഇതിനായി ചെങ്കോട്ട പരിസരത്ത് ജനുവരി ആദ്യ ആഴ്ചയില്‍ നിരീക്ഷണത്തിന് എത്തുകയും ചെയ്തിരുന്നു.

റിപ്പബ്‌ളിക് ദിനത്തിന് പുറമേ ദീപാവലിയ്ക്കും വലിയ സ്‌ഫോടനത്തിന് പദ്ധതിയുണ്ടായിരുന്നു. റിപ്പബ്‌ളിക് ദിനത്തില്‍ ചെങ്കോട്ടയിലും ദീപാവലിയല്‍ തിരക്കേറിയ സ്ഥലത്തും സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ലക്ഷ്യമിട്ടത്. 15 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കായി വ്യാപക റെയ്ഡ് നടക്കുകയാണ്.

സോപോര്‍,കുല്‍ഗം എന്നിവിടങ്ങളിലായി 230 ഇടങ്ങളില്‍ റെയ്ഡ് തുടരുന്നു. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ വീടുകളിലാണ് റെയ്ഡ്. ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 70 കിലോയോളം അമോണിയം നൈട്രേറ്റാണ് കാറില്‍ ഉണ്ടായിരുന്നത്.

സ്ഫോടനം നടത്തിയത് ഡിറ്റിനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്നാണ് സൂചന. കാറില്‍ ഐഇഡി ഉണ്ടായിരുന്നതിന് ഇതുവരെയും തെളിവ് ലഭിച്ചില്ല. വയറുകളോ, ടൈമര്‍ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ,ലോഹ ചീളുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Ads by Google
Wednesday 12 Nov 2025 11.30 AM
YOU MAY BE INTERESTED
Ads by Google
Ads by Google