Wednesday, March 18, 2026 Last Updated 5 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 12 Nov 2025 10.25 AM

'ഹെല്‍മറ്റ് കൂടെ ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചേനെ' ; രാജമൗലി ചിത്രത്തിന്റെ പോസ്റ്ററും കോണ്‍ടെന്റാക്കി കേരള പോലീസ്

trolls, movie

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ പോസ്റ്ററിന് ട്രോളുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.

' ഹെല്‍മറ്റ് കൂടെ ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചേനെ' എന്നാണ് കേരള പോലീസ് ട്രോളിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമെന്നും കേരള പോലീസ് പോസ്റ്ററില്‍ പറയുന്നുണ്ട്. ' സത്യമല്ലേ' എന്നാണ് പോസ്റ്ററിന് കേരള പോലീസ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്ററിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വളരെ മോശം പോസ്റ്റര്‍ ആണ് ഇതെന്നും പൃഥ്വിയുടെ തല വെട്ടിയൊട്ടിച്ചത് പോലെയുണ്ടെന്നുമാണ് കമന്റുകള്‍.

Ads by Google
Wednesday 12 Nov 2025 10.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google