Friday, March 20, 2026 Last Updated 10 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 11 Nov 2025 07.58 PM

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: അധികാര തുടർച്ചയെന്ന് എക്‌സിറ്റ് പോളുകൾ; NDAയ്ക്ക് മുന്നേറ്റമെന്ന് പ്രവചനം

uploads/news/2025/11/810281/7.gif
photo - facebook

ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎക്ക് അധികാരത്തുടര്‍ച്ചയെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങൾ. ദൈനിക് ഭാസ്‌കര്‍, മാട്രിസ് എക്‌സിറ്റ് പോള്‍, എൻഡിടിവി പോൾ ഓഫ് പോൾസ്, ന്യൂസ് 18 മെഗാ പോൾസ് അടക്കം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് ശക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.

ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎയ്ക്ക് 145 മുതല്‍ 160 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാ സഖ്യം 73 മുതല്‍ 91 സീറ്റുകളില്‍ വരെയും പ്രശാന്ത് കിഷോറിന്റെ ജെഎസ്പി സഖ്യം മൂന്ന് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരെയുമാണ് ദൈനിക് ഭാസ്‌കര്‍ പ്രവചനം.

ദൈനിക് ഭാസ്‌കര്‍

എന്‍ഡിഎ: 145-160
ഇന്‍ഡ്യ: 73-91
ജെഎസ്പി: 0-3
മറ്റുള്ളവര്‍: 5-7

മാട്രിസ്

എന്‍ഡിഎ: 147-167
ഇന്‍ഡ്യ: 70-90
ജെഎസ്പി: 0-2
മറ്റുള്ളവര്‍: 2-8

ചാണക്യ സ്ട്രാറ്റജീസ്

എന്‍ഡിഎ: 130-138
ഇന്‍ഡ്യ: 100-108
ജെഎസ്പി: 0-0
മറ്റുള്ളവര്‍: 3-5

ജെവിസി

എന്‍ഡിഎ: 135-150
ഇന്‍ഡ്യ: 88-103
ജെഎസ്പി: 0-1
മറ്റുള്ളവര്‍: 3-6

പി-മാര്‍ക്

എന്‍ഡിഎ: 142-162
ഇന്‍ഡ്യ: 80-98
ജെഎസ്പി: 1-4
മറ്റുള്ളവര്‍: 0-3

പീപ്പീള്‍സ് ഇന്‍സൈറ്റ്

എന്‍ഡിഎ: 133-148
ഇന്‍ഡ്യ: 87-102
ജെഎസ്പി: 0-2
മറ്റുള്ളവര്‍: 3-6
പീപ്പീള്‍സ് പള്‍സ്

എന്‍ഡിഎ: 133-159
ഇന്‍ഡ്യ: 75-101
ജെഎസ്പി: 0-5
മറ്റുള്ളവര്‍: 2-8
എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്

എന്‍ഡിഎ: 146
ഇന്‍ഡ്യ: 90
ജെഎസ്പി: 2
മറ്റുള്ളവര്‍: 5

Ads by Google
Tuesday 11 Nov 2025 07.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google