Friday, March 20, 2026 Last Updated 17 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 11 Nov 2025 05.51 PM

കൊച്ചി തിരിച്ചുപിടിക്കാൻ ദീപ്തി മേരി വർഗീസും ഷൈനി മാത്യുവുമടക്കം 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ജനറൽ സീറ്റുകളിലടക്കം 3 വനിതകളെ ഇറക്കിയാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
40 candidates, deepthi mary varghese

കൊച്ചി കോർപ്പറേഷനില്‍ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാ‍ർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്. 40 സ്ഥാനാർഥികളെയാണ് ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. കൊച്ചി ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ജനറൽ സീറ്റുകളിലടക്കം 3 വനിതകളെ ഇറക്കിയാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

ഒന്നാം ഘട്ട പട്ടികയിൽ ദീപ്തി മേരി വർഗീസ്, സീന ഗോകുലൻ, ഷൈല തഡെവൂസ്, ഷൈനി മാത്യു തുടങ്ങിയവരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ആകെ കോൺഗ്രസ് മത്സരിക്കുന്ന 65 സീറ്റുകളിൽ 40 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് മത്സരിക്കുന്നത് 76 ൽ 65 സീറ്റിലാണ്. മുസ്ലിം ലീഗ് 7 സീറ്റിലും കേരള കോൺഗ്രസ്‌ 3 സീറ്റിലും മത്സരിക്കും.

നിലവിലെ കൊച്ചി കോർപറേഷൻ ഭരണ സമിതി പരാജയമാണെന്നും കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ കൊച്ചിക്ക് വേണ്ടി ഒരു പദ്ധതിയും കൊണ്ട് വന്നില്ല. എല്ലാം യു ഡി എഫ് മുൻ ഭരണ സമിതികൾ കൊണ്ട് വന്നതാണെന്നും ഡി സി സി പ്രസിഡന്റ് കൂട്ടിച്ചേർത്തു. കൊച്ചി കോർപറേഷനിൽ എൽ ഡി എഫ് വ്യാജ വോട്ടുകൾ വ്യാപകമായി ചേർത്തു എന്നും കോൺഗ്രസ്‌ ആരോപിച്ചു.

Ads by Google
Tuesday 11 Nov 2025 05.51 PM
YOU MAY BE INTERESTED
Ads by Google
Ads by Google