Friday, March 20, 2026 Last Updated 12 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 11 Nov 2025 04.25 PM

ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് ഉ​ഗ്ര സ്ഫോടനം, 12 മരണം

സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
explosion

ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് സ്ഫോടനം. സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും . വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.

കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടു. ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിച്ച പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി മരിച്ചവരുടെ കുടുംബങ്ങ​ളോട് അനുശോചനം രേഖപ്പെടുത്തി.

Ads by Google
Tuesday 11 Nov 2025 04.25 PM
YOU MAY BE INTERESTED
Ads by Google
Ads by Google