Friday, March 20, 2026 Last Updated 34 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 11 Nov 2025 02.01 PM

പെരുമാറ്റച്ചട്ടം; തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് പദ്ധതികള്‍ക്ക് കൂട്ടത്തോടെ അനുമതി നല്‍കി സര്‍ക്കാര്‍

കഴിഞ്ഞ മാസം 27 നു ചേര്‍ന്ന യോഗത്തില്‍ അമൃത്-1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി പ്രധാന നഗരവികസന പദ്ധതികളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു.
uploads/news/2025/11/810246/secreteriate.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് പദ്ധതികള്‍ക്കു കൂട്ടത്തോടെ അനുമതി നല്‍കി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരുമെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് ധൃതിയിലുള്ള അംഗീകാരം. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 38-ാമത് അമൃത് സ്‌റ്റേറ്റ് ഹൈ പവേര്‍ഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തദ്ദേശതലത്തില്‍ വിവിധ പദ്ധതികള്‍ക്ക് അനുമതിയായത്.

കഴിഞ്ഞ മാസം 27 നു ചേര്‍ന്ന യോഗത്തില്‍ അമൃത്-1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി പ്രധാന നഗരവികസന പദ്ധതികളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു. അമൃത്-1.0 പദ്ധതികള്‍ക്ക് ഡിസംബര്‍ 31 വരെ മാത്രമേ കേന്ദ്ര അനുമതി ലഭിക്കുകയുള്ളുവെന്നും അതിനുശേഷം മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരുമെന്നും യോഗം വിലയിരുത്തി. അമൃത് 2.0 പദ്ധതികളിലെ നീണ്ടുനില്‍ക്കുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു.

* കാസര്‍ഗോഡ്

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും (5.15 കോടി രൂപ) വാലാഞ്ചേരി മുനിസിപ്പാലിറ്റിയുടെയും (5.25 കോടി) മൂന്നു മൈേ്രകാ കുടിവെള്ള
പദ്ധതികള്‍ക്ക് യോഗത്തില്‍ അനുമതി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വഴുന്നൊറാടി മൈേ്രകാ ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ സ്‌കീമിന് 5.15 കോടി രൂപയും (കാപെക്‌സ് 5.0 കോടി, ഒ ആന്‍ഡ് എം 0.15 കോടി) വാലാഞ്ചേരിയിലെ കക്കാടത്തുപാറ തണിയപ്പന്‍കുന്ന്, കക്കാടത്തുപാറ കഞ്ഞിപ്പുറ കുടിവെള്ള പദ്ധതികള്‍ക്ക് 5.25 കോടി രൂപയും (കാപെക്‌സ് 5.0 കോടി, ഒ ആന്‍ഡ് എം 0.25 കോടി) അനുവദിച്ചു.
ഇവയുടെ സാങ്കേതിക അനുമതി, ടെന്‍ഡര്‍ നടപടികള്‍ എന്നിവ ഉടന്‍ പൂര്‍ത്തിയാക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്കു നിര്‍ദേശം നല്‍കി.

* കോഴിക്കോട്

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തല്‍ പദ്ധതിക്ക് 1.2 കോടി രൂപ. പൂളാടിക്കുന്ന് ഓവര്‍ഹെഡ് ടാങ്ക് പുനര്‍നിര്‍മാണത്തിന് 2.52 കോടി രൂപ, എളത്തൂര്‍ മേഖലയില്‍ 2250 വീടുകള്‍ക്ക് പുതിയ പൈപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന കുടിവെള്ള പദ്ധതിക്ക് 5.18 കോടി രൂപ.

* കോട്ടയം

വൈക്കം മുനിസിപ്പാലിറ്റിയിലെ സോണ്‍ 1 പ്രദേശത്ത് ഏഴുലക്ഷം ലീറ്റര്‍ ശേഷിയുള്ള പുതിയ ഓവര്‍ഹെഡ് ടാങ്ക് നിര്‍മാണത്തിനും പവര്‍ അപ്ഗ്രേഡ് ജോലികള്‍ക്കുമായി 5.61 കോടി രൂപ.

* എറണാകുളം

കൊച്ചി കോര്‍പ്പറേഷനില്‍ 58 യു.എല്‍.ബി. ജോലികള്‍ക്ക് കരാറുകാര്‍ക്കു നല്‍കാനുള്ള 10.68 കോടിയുടെ ജി.എസ്.ടി. പേയ്‌മെന്റിനും ഭരണാനുമതി പരിഷ്‌ക്കരണത്തിനും അംഗീകാരം. തേവര-പേരണ്ടൂര്‍ കനാല്‍ നവീകരണത്തിനുള്ള(എസ്.ഡബ്ല്യു.ഡി) 2.55 കോടി രൂപയുടെ (ജി.എസ്.ടി ഒഴികെ) അധിക തുക കണ്ടെത്താന്‍ തീരുമാനമാനം. എളങ്കുളം എസ്.ടി.പിയിലെ തടസങ്ങള്‍ പരിഹരിക്കാനുള്ള അധിക ജോലികള്‍ പുരോഗമിക്കുന്നതായി വിലയിരുത്തല്‍.

* തൃശൂര്‍

തേവര-പെരണ്ടൂര്‍ കനാല്‍ റീജൂവിനേഷന്‍'പദ്ധതിക്ക് 2.55 കോടി രൂപ അധിക ധനം, ഒന്‍പത് അമൃത് നഗരങ്ങളില്‍ ജി.ഐ.എസ്. അടിസ്ഥാനത്തിലുള്ള യൂട്ടിലിറ്റി മാപ്പിങിനായി 10.93 കോടി രൂപ, ചെറുപുളശ്ശേരി നഗരസഭയിലെ ചോളക്കുളം റിജൂവിനേഷന്‍ പദ്ധതിക്ക് 1.08 കോടി രൂപ, തൃശൂരിലെ തേവറ-പെരന്ദൂര്‍ കനാല്‍ റീജൂവിനേഷന്‍ പദ്ധതിക്ക് 2.55 കോടി അധിക ധനം എന്നിവ വകയിരുത്തി.

* തിരുവനന്തപുരം

തിരുവനന്തപുരം കോര്‍പറേഷനില്‍ നാലു മലിനജല പദ്ധതികളുടെ ഭരണാനുമതി പുതുക്കിനല്‍കാന്‍ 12.92 കോടിയുടെ അധിക തുകയ്ക്ക് അനുമതി. സെപ്‌റ്റേജ് പമ്പുകള്‍, ഡീവാട്ടറിങ് പമ്പുകള്‍ എന്നിവയുടെ സംഭരണം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും അറിയിച്ചു.

* കൊല്ലം

കോര്‍പറേഷന്‍ വാസൂരച്ചിറയിലെ 100 എം.എല്‍.ഡി. ജലശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട പ്രധാന ജോലികള്‍ക്ക് അംഗീകാരം. റോ വാട്ടര്‍ പമ്പിങ് മെയിന്‍ സ്ഥാപിക്കുന്നതില്‍ എന്‍.എച്ച്. 183 വഴിയുള്ള പൈപ്പ്‌ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കി. പമ്പ്‌സെറ്റുകള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകരിച്ച 38.18 ശതമാനം അധിക ടെന്‍ഡര്‍ തുക ഉള്‍പ്പെടെയുള്ളവയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫെക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അമൃത്-1.0 പദ്ധതിയില്‍നിന്ന് അമൃത്-2.0 പദ്ധതിയിലേക്ക് മാറ്റാനും തീരുമാനം.

* കണ്ണൂര്‍

കോര്‍പറേഷനില്‍ ചെലോറയിലെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അധിക ജോലികള്‍ക്കായി 0.701 കോടി രൂപ. ഇതോടെ പദ്ധതിയുടെ ഭരണാനുമതി 4.898 കോടി രൂപയായി പരിഷ്‌കരിച്ചു.

* പാലക്കാട്

നഗരസഭയില്‍ കല്‍പ്പാത്തി നദിയോര നടപ്പാതയുടെ ഉപജോലികള്‍, മീറ്റുപാലയം സ്്രടീറ്റ് ഡ്രെയിന്‍, ഐശ്വര്യ നഗര്‍ പാര്‍ക്ക് വികസനം തുടങ്ങിയ ജോലികള്‍ റദ്ദാക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ ഡീസ്‌കോപിങ് ചെയ്യാനുള്ള തീരുമാനം അംഗീകരിച്ചു. സേവറേജ്, വാട്ടര്‍ സപ്ലൈ, പാര്‍ക്കുകള്‍, വാട്ടര്‍ബോഡി റിജൂവിനേഷന്‍ തുടങ്ങിയ മേഖലകളിലെ 1108 പദ്ധതികള്‍ 2386.78 കോടി ചെലവില്‍ നടപ്പാക്കുന്നവയാണ്. ഇതില്‍ 2212.22 കോടി (92.68 ശതമാനം) ചെലവഴിക്കപ്പെട്ടതായി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 11 Nov 2025 02.01 PM
YOU MAY BE INTERESTED
Ads by Google
Ads by Google