Friday, March 20, 2026 Last Updated 34 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 11 Nov 2025 12.47 PM

ചാവേര്‍ ആക്രമണം നടത്തിയവരെ വെറുതേ വിടില്ല ; നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

uploads/news/2025/11/810228/narendra-modi.jpg

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തിയവരെ വെറുതേ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ഫോടനശേഷം രാത്രി മുഴുവന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നെന്നും രാജ്യത്തെ മുഴുവന്‍ ജനതയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു. ഭൂട്ടാനില്‍ രണ്ടുദിവസ സന്ദര്‍ശനത്തിന് എത്തിയ വേളയിലായിരുന്നു മോദിയുടെ പ്രതികരണം.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എല്ലാ ഏജന്‍സികളുമായും താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗൂഡാലോചനയുടെ ഏറ്റവും അടിത്തട്ടിലുള്ള വരെ കണ്ടെത്തുമെന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ ആരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പറഞ്ഞു. ഇന്ന് താനിവിടെ നില്‍ക്കുന്നത് കടുത്ത ഹൃദയഭാരത്തോടെയാണെന്നും ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ സംഭവത്തില്‍ എല്ലാവരോടുമൊപ്പം ആഴത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും സംഭവം ബാധിച്ച കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും രാജ്യം മുഴുവന്‍ കൂടെയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും രംഗത്ത് വന്നു. പ്രധാന അന്വേഷണ ഏജന്‍സികള്‍ മികച്ച അന്വേഷണം നടത്തുന്നുണ്ടെന്നും സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും അവരെ വെറുതേ വിടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഏതു സാഹചര്യമായാലും ഇതിന് ഉത്തരവാദികളായവരെ വെറുതേ വിടില്ലെന്നും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Ads by Google
Tuesday 11 Nov 2025 12.47 PM
YOU MAY BE INTERESTED
Ads by Google
Ads by Google