Wednesday, March 18, 2026 Last Updated 0 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 11 Nov 2025 09.44 AM

' ലോക' യ്ക്കായി മുടക്കിയ പണം നഷ്ടമാകും എന്നാണ് ഞാന്‍ ആദ്യം കരുതിയത്, എന്നാല്‍ സിനിമയില്‍ എനിക്ക് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു' ; ദുല്‍ഖര്‍ സല്‍മാന്‍

about, lokah

കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ ' ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര' . ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം വമ്പന്‍ വിജയമാണ് തിയേറ്ററില്‍ നിന്നും നേടിയത്. ആഗോള തലത്തില്‍ നിന്നും 300 കോടിയാണ് സിനിമ അടിച്ചെടുത്തത്. ലോകയ്ക്കായി മുടക്കിയ പണം നഷ്ടമാകും എന്നാണ് താന്‍ ആദ്യം കരുതിയതെന്ന് പറയുകയാണ് ദുല്‍ഖര്‍. എന്നാല്‍ സിനിമയില്‍ തനിക്ക് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു എന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

'ഒരു സിനിമ എന്തുകൊണ്ട് വർക്ക് ആയി എന്നതിന്റെ കാരണം നമുക്ക് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. അത് അറിയാമായിരുന്നെങ്കിൽ കാന്ത ഉൾപ്പെടെയുള്ള സിനിമകളിൽ അത് ഞങ്ങൾ പരീക്ഷിച്ചേനേ. നല്ല കഥ പറയുക നല്ല തിരക്കഥയെഴുതുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക. ലോകയിൽ മുടക്കിയ പണം നഷ്ടമാകും എന്നാണ് ഞാൻ ആദ്യം കരുതിയത്. കാരണം ആദ്യം പ്ലാൻ ചെയ്ത ബജറ്റിന്റെ ഇരട്ടിയായി സിനിമയ്ക്ക്. ആദ്യം ആരും ലോക ഏറ്റെടുക്കാൻ തയ്യാറായില്ല. മാത്രമല്ല സിനിമയുടെ മ്യൂസിക് റൈറ്റ്സും ഞങ്ങൾക്ക് വിൽക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ സിനിമയിൽ എനിക്ക് പൂർണവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ആരും ലോക ഇത്രയും വലിയ വിജയമാകും എന്ന് കരുതിയില്ല', ദുൽഖറിന്റെ വാക്കുകൾ.

കല്യാണിയെ കൂടാതെ നസ്ലന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഒക്‌ടോബര്‍ 31നു ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Ads by Google
Tuesday 11 Nov 2025 09.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google