Wednesday, March 18, 2026 Last Updated 1 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 11 Nov 2025 09.12 AM

ആദ്യ ഷോട്ടിന് മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടായിരുന്നു അനുഗ്രഹം വാങ്ങിയിരുന്നത്; വേദനയോടെ അഭിഷേക് ബച്ചന്‍

abhishek-bachchan-
photo-www.instagram.com/bachchan/

തന്റെ ദീര്‍ഘകാല മേക്കപ്പ് ആര്‍ട്ടിസ്റ്റായ അശോക് സാവന്തിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി നടന്‍ അഭിഷേക് ബച്ചന്‍. ഇത് ഒരു ടീം അംഗത്തിന്റെ നഷ്ടം മാത്രമല്ല, കുടുംബമായി കരുതിയ ഒരാളുടെ നഷ്ടമായിരുന്നു എന്നാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അശോകിനൊപ്പമുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അശോക് സാവന്ത് മരണപ്പെട്ടത്.

‘അശോക് ദാദയും ഞാനും 27 വര്‍ഷത്തിലേറെയായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. എന്റെ ആദ്യ സിനിമ മുതല്‍ അദ്ദേഹം എന്റെ മേക്കപ്പ് ചെയ്യുന്നു. അദ്ദേഹം എന്റെ ടീമിന്റെ ഭാഗം മാത്രമല്ല, എന്റെ കുടുംബത്തിന്റെ ഭാഗവുമായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ദീപക് 50 വര്‍ഷത്തോളമായി എന്റെ പിതാവിന്റെ മേക്കപ്പ്മാനാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം രോഗബാധിതനായിരുന്നു. അതിനാല്‍ എപ്പോഴും എന്നോടൊപ്പം സെറ്റില്‍ ഉണ്ടാകാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഷൂട്ടിംഗിന് പോകുമ്പോഴെല്ലാം അദ്ദേഹം എന്നെ പരിശോധിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. എന്റെ മേക്കപ്പ് എങ്ങനെ ചെയ്തുവെന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അദ്ദേഹം ഏറ്റവും സ്‌നേഹനിധിയും സൗമ്യനും സൗഹൃദപരവുമായ വ്യക്തിയായിരുന്നു. മുഖത്ത് എപ്പോഴും പുഞ്ചിരി , ഒരു ഊഷ്മളമായ ആലിംഗനം .ഇന്നലെ രാത്രി അദ്ദേഹത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു.

ഒരു പുതിയ സിനിമയുടെ ആദ്യ ഷോട്ട് എടുക്കുമ്പോഴെല്ലാം ഞാന്‍ ആദ്യം അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുമായിരുന്നു. ഇനി മുതല്‍ ഞാന്‍ ആകാശത്തേക്ക് നോക്കേണ്ടിവരും, നിങ്ങള്‍ താഴേക്ക് നോക്കി എന്നെ അനുഗ്രഹിക്കുമെന്ന് അറിയാം.

ദാദാ നിങ്ങളുടെ സ്‌നേഹത്തിനും, കരുതലിനും, പുഞ്ചിരിക്കും നന്ദി. ജോലിക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഹൃദയഭേദകമാണ്. നിങ്ങള്‍ എന്നോടൊപ്പം ഉണ്ടാകില്ലെന്ന് അറിയുന്നത് വേദനയാണ്. നിങ്ങള്‍ സമാധാനത്തോടെയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നമ്മള്‍ വീണ്ടും കണ്ടുമുട്ടുമ്പോഴുളള ആലിംഗനത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ശാന്തിയിലും സന്തോഷത്തിലും വിശ്രമിക്കൂ അശോക് സാവന്ത്, ശാന്തി, ’അഭിഷേക് ബച്ചന്‍ കുറിച്ചു.

Ads by Google
Tuesday 11 Nov 2025 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google