Friday, March 20, 2026 Last Updated 33 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 08.23 PM

മലപ്പുറത്ത് നിർണായക തീരുമാനങ്ങൾ; ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍വേ; ദീര്‍ഘദൂര ബസുകള്‍ മാത്രമേ ഹൈവേ വഴി അനുവദിക്കൂ

ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പുന:ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
malappuram

ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍വേ ആക്കി മാറ്റാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സര്‍വീസ് റോഡ് തടസപ്പെടുത്തുന്ന ഓട്ടോ സ്റ്റാന്‍ഡുകള്‍, വാഹന പാര്‍ക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പുന:ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഹൈവേ വഴി കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര ബസുകള്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്റ്റേജ് ക്യാരേജ് ബസുകള്‍ സര്‍വീസ് റോഡുള്ള ഭാഗങ്ങളില്‍ അത് വഴി മാത്രമേ പോകാവൂ. നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണം. ദേശീയപാതയില്‍ ബസുകള്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ഹൈവേയിലെ ക്യാമറകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

റോഡരികില്‍ ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് തടസമാകുന്ന രീതിയില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, പെട്ടിക്കടകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.

Ads by Google
Monday 10 Nov 2025 08.23 PM
YOU MAY BE INTERESTED
Ads by Google
Ads by Google