Friday, March 20, 2026 Last Updated 35 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 08.15 PM

കാമുകൻ ആശുപത്രിയിലാക്കി മുങ്ങി; 27കാരിയായ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് മജിസ്ട്രേറ്റ് മേൽനോട്ടത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലേക്ക് അയച്ചു. മകൾ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി അഹിർവാർ രം​ഗത്തെത്തി.
hospital, conspiracy

മധ്യപ്രദേശില്‍ കാമുകൻ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ മോഡലും ഇൻഫ്ലുവൻസറുമായ യുവതി മരിച്ച നിലയില്‍. തിങ്കളാഴ്ച പുലർച്ചെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്27 കാരിയായ മോഡൽ ഖുഷ്ബു അഹിർവാറിനെ കാമുകൻ ഉപേക്ഷിച്ചത്. കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് മജിസ്ട്രേറ്റ് മേൽനോട്ടത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലേക്ക് അയച്ചു. മകൾ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി അഹിർവാർ രം​ഗത്തെത്തി.

യുവതിയുടെ ദേഹമാസകലം നീല നിറത്തിലുള്ള പാടുകൾ ഉണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. എന്റെ മകളെ ക്രൂരമായി മർദ്ദിച്ചു കൊന്നുവെന്ന് അവർ പറഞ്ഞു. ഖുഷ്ബുവിന് നീതിവേണമെന്ന് സഹോദരിയും ആവശ്യപ്പെട്ടു. കുടുംബം പറയുന്നതനുസരിച്ച്, ഖുഷ്ബു ഖാസിം എന്ന വ്യക്തിയുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. പരിക്കേറ്റ ഖുഷ്ബുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചതിനുശേഷം ഇയാൾ അപ്രത്യക്ഷനായി. ദമ്പതികൾ ഉജ്ജയിനിൽ നിന്ന് ഭോപ്പാലിലേക്ക് മടങ്ങുമ്പോൾ ഖുഷ്ബുവിന്റെ ആരോ​ഗ്യനില നില വഷളാകുകയായിരുന്നു.

ദുരന്തത്തിന് മൂന്ന് ദിവസം മുമ്പ്, ഖാസിം ഖുഷ്ബുവിന്റെ അമ്മയെ വിളിച്ചതായി പറയുന്നു. ഞാൻ ഒരു മുസ്ലീമാണ്, നിങ്ങളുടെ മകൾ എന്റെ കൂടെയുണ്ട്. വിഷമിക്കേണ്ട, ഞാൻ അവളെ ഉജ്ജൈനിലേക്ക് കൊണ്ടുപോകുകയാണെന്ന് ഇയാൾ പറഞ്ഞതായി അമ്മ ലക്ഷ്മി പറഞ്ഞു. കേസില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

Ads by Google
Monday 10 Nov 2025 08.15 PM
YOU MAY BE INTERESTED
Ads by Google
Ads by Google