Friday, March 20, 2026 Last Updated 17 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 04.29 PM

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്; 2 വര്‍ഷത്തേക്ക് നിയമനം

ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.
k  jayakumar

കെ ജയകുമാർ ഐഎഎസിനെ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.

ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് കെ ജയകുമാർ വ്യക്തമാക്കിയിരുന്നു. ഭക്തർ നൽകുന്ന ചില്ലിക്കാശ് പോലും നഷ്ടമാക്കില്ലെന്നും നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ ജയകുമാര്‍ ഉറപ്പ് നൽകിയിരുന്നു. കെ ജയകുമാറിന്‍റെ അനുഭവം ഗുണം ചെയ്യുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.

സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും സർക്കാറും അടിമുടി വെട്ടിലായിരിക്കുമ്പോഴാണ് കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ തലപ്പത്തേക്ക് എത്തുന്നത്.

Ads by Google
Monday 10 Nov 2025 04.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google