Friday, March 20, 2026 Last Updated 32 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 03.02 PM

പോരൂര്‍ പൂത്രക്കോവിലും പുലി ഭീഷണി; സമീപത്ത് കാൽപാടുകള്‍

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
malappuram

മലപ്പുുറം പുത്രക്കോവ് മനക്കല്‍പടിയില്‍ പുലിയെ കണ്ടതായി നാട്ടുകാർ. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി ക്വാറികളടക്കമുള്ള ഹെക്ടര്‍ കണക്കിനു ള്ള പ്രദേശം കാടുമൂടിയ നിലയിലാണ്.

പുത്രക്കോവ് പ്രദേശത്ത് ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പുലി മയിലിനെ പിടിച്ചതായി നാട്ടുകാര്‍ പറയുന്നത്. പുലിയെ കണ്ടെത്താനായി രാത്രിയിലും തിരച്ചിലിലാണ് നാട്ടുകാരുള്ളത്. തൊട്ടടുത്ത പ്രദേശമായ നെലിക്കുന്ന്-പുള്ളിപ്പാടത്ത് രണ്ടുദിവസം മുമ്പ് പുലിയെ കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ പുലിയുടെ കാല്‍പ്പാടുകളും ഒരു തെരുവുനായെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തിയിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൂന്നുതവണ പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ട പശ്ചാത്തലത്തിൽ വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേടി കാരണം രണ്ടു ദിവസമായി ജോലിക്ക് പോകുന്നില്ലെന്ന് പ്രദേശത്തെ ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു.

Ads by Google
Monday 10 Nov 2025 03.02 PM
YOU MAY BE INTERESTED
Ads by Google
Ads by Google