Sunday, March 22, 2026 Last Updated 0 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 02.54 PM

കോഴിക്കോട് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍

നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഇയാള്‍
kozhikode, arrest

കോഴിക്കോട് യുവാവ് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പിടിയില്‍. ഉള്ള്യേരി സ്വദേശിനി ചേനിയകണ്ടി വീട്ടില്‍ ആദര്‍ശിനെ (ലംബു 23) ആണ് കസബ പോലീസ് പിടികൂടിയത്.

നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഇയാള്‍. പാളയം ബസ് സ്റ്റാന്റിലെ ശുചുമുറിക്ക് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ടപാടേ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോള്‍ 54 ഗ്രാം കഞ്ചാവ് കണ്ടെത്തി. വില്‍പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ടൗണ്‍, കസബ സ്‌റ്റേഷനുകളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, മയക്കുമരുന്ന്, അനധികൃതമായി വിദേശ മദ്യം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ 18ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. . പാളയം ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നതില്‍ പ്രധാനിയാണിയാള്‍.

Ads by Google
Monday 10 Nov 2025 02.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google