Tuesday, March 17, 2026 Last Updated 2 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 01.05 PM

"Hey pranav, നീ ലാലിൻറെ ചക്കരകുട്ടൻ തന്നെ ": പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍

actor

പ്രണവ് മോഹന്‍ലാല്‍ നായകനായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ' ഡീയസ് ഈറെ'. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രണവിന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയം ഹോളിവുഡ് ഇതിഹാസം ആല്‍ പച്ചീനോയെ ഓര്‍മിപ്പിച്ചെന്ന് സംവിധായകന്‍ പറഞ്ഞു. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തന്‍ പോര്‍ മുഖം ഉടനീളം കണ്ടുവെന്നും ഞാനടക്കമുളള പ്രേക്ഷകരെ മുള്‍മുനയിലാഴ്ത്തുന്ന മേക്കിങ് ആണ് സിനിമയുടേതെന്നും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കുറിച്ചു.

ഭദ്രന്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

രാഹുൽ സദാശിവന്റെ "ഭൂതകാലം" അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി... പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു. ഇപ്പോൾ ഇറങ്ങിയ "Diés Iraé" എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സിൽ ഒരു urge ഉണ്ടായി.
ഈ സിനിമകളുടെ ജോണറുകളിൽ എല്ലാം സമാനതകൾ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി.

സത്യസന്ധമായ ഒരു content പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം. 😊
Well Done Rahul. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച
Al pacino യെ ഞാൻ ഓർത്തുപോയി..

സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു attire നും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ച വരയിൽ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.

"Hey pranav, നീ ലാലിൻറെ ചക്കരകുട്ടൻ തന്നെ "

ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും , സൈലെൻസുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയൻറ് ബാക്ക്ഗ്രൗണ്ട് സ്കോറും fabulous. ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും...Sky is the limit man …’.– എന്നാണ് ഭദ്രൻ കുറിച്ചത്.

Ads by Google
Monday 10 Nov 2025 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google