Thursday, March 19, 2026 Last Updated 52 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 12.00 PM

‘എവിടെ ആണോ എന്തോ... തലയില്‍ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല....’ സെല്‍ഫ് ട്രോള്‍ പോസ്റ്റുമായി നവ്യ നായര്‍; കുറച്ച് മുല്ലപ്പൂ എടുക്കട്ടെ എന്ന് കമന്റുകള്‍

മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ മുല്ലപ്പൂ ചൂടിയതിന് മെൽബൺ അന്താരാഷ്ട്ര വിമാനത്താവളം പിഴ ചുമത്തിയിരുന്നു. ഇപ്പോഴിതാ ആ സംഭവവുമായി ബന്ധപ്പെട്ട് സ്വയം ട്രോളുന്ന പോസ്റ്റ് പങ്കിടുകയാണ് നവ്യ നായര്‍.
Navya Nair, Navya was fined  at Melbourne Airport for not declaring fresh jasmine flowers
Navya Nair trolls on jasmine issue (Image Source: Instagram)

മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി തന്റെ അഭിനയമികവു കൊണ്ടാണ് മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സിലിടം നേടിയത്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം തിരിച്ചുവരവില്‍ വളരെ സെലക്ടീവായി മാത്രമാണ് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
മാതംഗി എന്ന തന്റെ നൃത്തവിദ്യാലയത്തിന്റെ പ്രോഗ്രാമുകളുമായി തിരക്കിലാണ് നവ്യ. മികച്ച നര്‍ത്തകി കൂടിയായ താരം ഇപ്പോള്‍ സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. താരത്തിന്റെ നൃത്തം കാണാനും ആസ്വദിക്കാനും വലിയൊരു സദസ്സ് തന്നെ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ നൃത്തവീഡിയോകള്‍ താരം പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ തന്റെ ഫോണ്‍ ഗാലറിയിലെ ഒരു പഴയ ചിത്രം പങ്കുവെച്ച്‌ വീണ്ടും സ്വയം ട്രോളുകയാണ് നവ്യ നായർ. വിമാന യാത്രയ്ക്കിടെ പകർത്തിയ ചിത്രത്തോടൊപ്പമാണ് തന്നെത്തന്നെ ട്രോളി നവ്യ കുറിപ്പ് പങ്കുവച്ചത്. തലയില്‍ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയയില്‍ പോയപ്പോള്‍ എടുത്ത ചിത്രമല്ലെന്നും തമാശ രൂപേണ താരം കുറിച്ചിട്ടുണ്ട്.
‘‘എവിടെ ആണോ എന്തോ...തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല...ഹാപ്പി മടി പിടിച്ച ഡേ...
ഈ ഫോട്ടോ ഏത് യാത്രയിലാണ് എടുത്തതെന്ന് എനിക്ക് ശരിക്കും ഓർമ്മയില്ല. പക്ഷേ എന്റെ മുടിയിൽ മുല്ലപ്പൂക്കൾ ഇല്ലാത്തതിനാൽ, അത് ഓസ്ട്രേലിയൻ യാത്ര ആയിരുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്....’’ എന്ന ക്യാപ്ഷനാണ് നവ്യ കുറിച്ചിരിക്കുന്നത്. നേരത്തെ മുല്ലപ്പൂ അണിഞ്ഞ് വിമാനത്തില്‍ കയറിയതിന് എയർപോർട്ടില്‍ ഫൈൻ അടച്ചത് ഓര്‍മ്മിച്ചാണ് നവ്യയുടെ പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിന് രസകരമായ കമന്റുകളുടെ രംഗത്തെത്തിയിരിക്കുന്നത്. ‘മുല്ലപ്പൂവ് ഉണ്ടോ, എന്നെ ട്രോളാൻ എനിക്കൊരു പട്ടികുഞ്ഞിന്റെയും ആവശ്യമില്ല, ഞാൻ ആദ്യം നോക്കിയതു തലയിൽ മുല്ലപ്പൂ ഉണ്ടോ എന്നാണ്...എന്നിട്ടാ ക്യാപ്ഷന്‍ വായിച്ചത്, കുറച്ചു മുല്ലപ്പൂ എടുക്കട്ടെ...’ എന്നതടക്കമാണ് കമന്റുകള്‍.
കരിയറിലും തിളങ്ങി നില്‍ക്കുന്ന നവ്യയുടെ ഏറ്റവും പുതിയ ചിത്രം താരം പ്രധാന വേഷത്തിലെത്തിയ ‘പാതിരാത്രി’യാണ്. റത്തീന സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നവ്യ എത്തിയത്. ചിത്രം തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

മുൻപ് മുല്ലപ്പൂവ് കെെവശം വച്ചതിന് ഓസ്ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളം നവ്യയ്ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിഴ ചുമത്തിയിരുന്നു. നവ്യതന്നെയാണ് പിഴ ലഭിച്ചകാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ സെപ്തംബറില്‍ വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം നടി പങ്കുവെച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിവിടെ പങ്കെടുക്കാനെത്തിയതെന്ന നടിയുടെ തമാശ കലര്‍ന്ന വെളിപ്പെടുത്തലില്‍ സദസും പൊട്ടിചിരിച്ചു.
15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കെെയില്‍ ഉണ്ടായിരുന്നതെന്നും അതിന് 1,980 ഡോളർ (ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കിയിരുന്നു. മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞിരുന്നു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സംഭവം ഓർത്തെടുത്താണ് ഇപ്പോള്‍ നവ്യയുടെ പുതിയ പോസ്റ്റ്.
ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. ഓസ്‌ട്രേലിയൻ സർക്കാർ നടപ്പാക്കിയ ഒരു നിയമം അനുസരിച്ചാണ് നവ്യക്കെതിരെ നടപടി എടുത്തത്. 2015ല്‍ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്‌തുക്കള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ചെടികളും പൂക്കളും തങ്ങളുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്‌മജീവികളെയോ രോഗങ്ങളെയോ കൊണ്ടുവരും എന്ന ചിന്തയാണ് ഇത്തരം നിയമം കർശനമായി നടപ്പാക്കാൻ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്.

Ads by Google
Monday 10 Nov 2025 12.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google