Tuesday, March 17, 2026 Last Updated 0 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 11.42 AM

‘മൈ ബേബി ബോയ്’; അര്‍ഹാന് പിറന്നാള്‍ ആശംസകളുമായി അര്‍ബാസ് ഖാനും മലൈകയും

-arhaan-khan
photo-www.instagram.com/arbaazkhanofficial, www.instagram.com/malaikaaroraofficial/

മകന്‍ അര്‍ഹാന്‍ ഖാന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അര്‍ബാസ് ഖാനും മുന്‍ ഭാര്യ മലൈക അറോറയും. മകന്റെ മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരുടെയും ആശംസ.

‘എന്റെ അര്‍ഹാന് ജന്മദിനാശംസകള്‍, ജീവിതത്തില്‍ എപ്പോഴും ഏറ്റവും മികച്ചത് നേരുന്നു, നിന്നെ ഏറ്റവും സ്‌നേഹിക്കുന്നു’ എന്നായിരുന്നു അര്‍ബാസ് കുറിച്ചത്. അര്‍ബാസിന്റെയും ഭാര്യ ഷുറയുടെയും വിവാഹത്തില്‍ അര്‍ഹാന്‍ പുഞ്ചിരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

‘ജന്മദിനാശംസകള്‍ മൈ ബേബി ബോയ് ’എന്നായിരുന്നു മകന്റെ ചിത്രം പങ്കിട്ടുകൊണ്ട് മലൈക കുറിച്ചത്. നിരവധിപ്പേരാണ് അര്‍ഹാന് ആശംസകളറിയിച്ചെത്തുന്നത്.

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്റെയും മലൈകയുടെയും മകനാണ് അര്‍ഹാന്‍ ഖാന്‍. 1998 ല്‍ വിവാഹിതരായ ഇരുവരും 19 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2017 ല്‍ വേര്‍പിരിയുകയായിരുന്നു.

Ads by Google
Monday 10 Nov 2025 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google