Tuesday, March 17, 2026 Last Updated 13 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 12.22 PM

' പേരന്റിങ്ങിന്റെ മാന്ത്രിക ലോകത്തേക്ക് സ്വാഗതം' ; വിക്കിയ്ക്കും കത്രീനയ്ക്കും ആശംസകള്‍ അറിയിച്ച് കരണ്‍ ജോഹര്‍

the, and

ബോളിവുഡ് താരദമ്പതികളായ കത്രീനയ്ക്കും വിക്കി കൗശലിനും കഴിഞ്ഞ ദിവസമാണ് ആദ്യത്തെ കണ്‍മണി പിറന്നത്. ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. പേരന്റിങ്ങിന്റെ മാന്ത്രിക ലോകത്തേക്ക് സ്വാഗതമെന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്.

' അതിമനോഹരമായ ദമ്പതികള്‍ക്ക് അഭിനന്ദനങ്ങള്‍, ഇതാണ് ഏറ്റവും നല്ല വാര്‍ത്ത!!! അനുഗ്രഹീതനായ ആണ്‍കുഞ്ഞിന് അനുഗ്രഹങ്ങള്‍... പേരന്റിങ്ങിന്റെ മാന്ത്രിക ലോകത്തേക്ക് സ്വാഗതം'' , ഇന്‍സ്റ്റഗ്രാം സ്റ്റോറിയല്‍ കരണ്‍ ജോഹര്‍ കുറിച്ചു. വിക്കിയുടെയും കത്രിനയുടെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹം. കഴിഞ്ഞ ഡിസംബര്‍ 23നാണ് താരങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്.

Ads by Google
Monday 10 Nov 2025 12.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google