Sunday, March 22, 2026 Last Updated 0 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 06.41 PM

കുവൈത്തിൽ താമസസ്ഥലത്ത് വെച്ച് പ്രവാസി ആത്മഹത്യക്ക് ശ്രമിച്ചു

നിലവിൽ ഇയാള്‍ നിരീക്ഷണത്തിലാണ്.
kuwait, hospital

കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഏഷ്യൻ പ്രവാസി ആശുപത്രിയിൽ . കൈഞരമ്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ പാരാമെഡിക്കുകൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇയാള്‍ നിരീക്ഷണത്തിലാണ്.

ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ ചോദ്യം ചെയ്യൽ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ജബ്രിയ പ്രദേശത്തെ താമസസ്ഥലത്ത് വെച്ച് ആത്മഹത്യ ശ്രമം കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ഓപ്പറേഷൻസ് റൂമിൽ വിവരമറിയിക്കുകയായിരുന്നു എന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പൊലീസ് പട്രോൾ, ആംബുലൻസ് ടീമുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി.

Ads by Google
Saturday 08 Nov 2025 06.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google