Tuesday, March 17, 2026 Last Updated 11 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 02.46 PM

മണ്ടന്‍ ചോദ്യം ചോദിച്ച വിചിത്ര വ്യക്തിയെ തുറന്നുകാട്ടിയതില്‍ സന്തോഷം; ഗൗരിക്ക് പിന്തുണയുമായി അഹാന

uploads/news/2025/11/809641/gahana.jpg

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഗൗരി കിഷൻ. നടിയുടെ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ ബോഡിഷെയ്മിങ് ചെയ്ത യൂട്യുബർക്ക് ചുട്ടമറുപടി നൽകുന്ന ഗൗരിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി അഹാന. ഈ മണ്ടന്‍ ചോദ്യം ചോദിച്ച വിചിത്ര വ്യക്തിയെ തുറന്നുകാട്ടിയതില്‍ സന്തേഷം എന്നാണ് അഹാന പറഞ്ഞത്.

‘ആ നിമിഷം നിങ്ങള്‍ക്ക് അനുഭവപ്പെട്ട അസ്വസ്ഥത സ്വാഭാവികമായും നിങ്ങളെ മരവിപ്പിക്കുകയും നിശബ്ദമാക്കുകയും ചെയ്തു. പക്ഷേ നിങ്ങള്‍ അത് മറികടന്ന് ഈ മണ്ടന്‍ ചോദ്യം ചോദിച്ച വിചിത്രനായ വ്യക്തിയെ തുറന്നുകാട്ടിയതില്‍ സന്തേഷം. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോള്‍ ആളുകള്‍ക്ക് എങ്ങനെ ചിരിക്കാനും നിസ്സംഗതയോടെ ഇരിക്കാനും കഴിയും?

പെണ്ണേ നീ മുന്നോട്ട് പോവുക, ആ മാധ്യമപ്രവര്‍ത്തകന്‍ ഉറപ്പായും നിലവാരമില്ലാത്ത ചിന്തകളുടെ ഭാരത്താല്‍ ബുദ്ധിമുട്ടുന്ന ഒരാളാണെന്ന് തോന്നുന്നു. എല്ലാവരുടെയും മുഖംമൂടി വലിച്ചുകീറിയ നിമിഷം. ആ മുറിയിലുളള മറ്റുളളവര്‍ക്ക് അയാളുടെ പെരുമാറ്റത്തില്‍ അസ്വസ്ഥത തോന്നിയില്ലഎന്നത് സത്യം പറഞ്ഞാല്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു അഹാന ’ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു.

uploads/news/2025/11/809641/ag.jpg

നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗൗരിക്ക് പിന്തുണയുമായി സുപ്രിയ മേനോനും , ചിന്മയിയും എത്തിയിരുന്നു.

താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും വീഡിയോയിൽ യൂട്യുബർ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്.

Ads by Google
Friday 07 Nov 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google