Tuesday, March 17, 2026 Last Updated 3 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 02.15 PM

' നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു ലജ്ജാകരം' ; ഗൗരിക്ക് പിന്തുണയുമായി ഖുശ്ബു

khushboo

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ബോഡിഷെയ്മിങ് ചെയ്ത യൂട്യൂബര്‍ക്ക് ചുട്ടമറുപടി നല്‍കുന്ന നടി ഗൗരി ലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ഖുശ്ബു സുന്ദര്‍. ചില മാധ്യമപ്രവര്‍ത്തകര്‍ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവര്‍ത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും ഖുശ്ബു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

' ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുളളത് അവരുടെ വിഷയമല്ലേ. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഗൗരി കിഷന്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്.- ഖുശ്ബു കുറിച്ചു. ബഹുമാനം ഒരിക്കലും അങ്ങോട്ട് മാത്രം നല്‍കേണ്ടതല്ലെന്നും ബഹുമാനം കിട്ടണമെന്നുണ്ടെങ്കില്‍ അത് കൊടുക്കാന്‍ പഠിക്കണമെന്നും ഖുശ്ബു കുറിച്ചു.

നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങള്‍ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റില്‍ കൂടിയ മാധ്യമപ്രവര്‍ത്തകര്‍ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റില്‍ നിന്നുള്ള വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യുബര്‍ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നതിനെ ജേര്‍ണലിസമല്ലെന്നും നടി മാധ്യമപ്രവര്‍ത്തകനോട് പറയുന്നുണ്ട്.

ഇത്തരം ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ ഗൗരിയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയില്‍ ലഭിക്കുന്നത്. എന്നാല്‍ പ്രസ് മീറ്റില്‍ നടിയ്ക്ക് നേരെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോര്‍ട്ട് ചെയ്യാതിരുന്ന സംവിധയകനും നായകനും നേരെ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Ads by Google
Friday 07 Nov 2025 02.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google