Wednesday, March 18, 2026 Last Updated 20 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 10.37 AM

മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡാന്‍സ് വീഡിയോ പങ്കുവെച്ച് നടന്‍ ജോജു ജോര്‍ജ്

joju-george
photo-www.instagram.com/jojugeorgeactorofficial/

മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ജോജു ജോര്‍ജ്. ഇരട്ടകളായ അപ്പുവിന്റെയും പാത്തുവിന്റെയും ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് ഇരുവര്‍ക്കും താരം ആശംസകള്‍ നേര്‍ന്നത്.

‘പോക്കിരി ’സിനിമയിലെ ‘ആടുങ്കടാ എന്നെ സുത്തി ’എന്ന തമിഴ് ഗാനത്തിനും പഠിക്കാത്തവന്‍ എന്ന സിനിമയിലെ ‘ഹെ വെട്രി വേലാ’ എന്ന ഗാനത്തിനുമാണ് ഇരുവരും ചേര്‍ന്ന് ചുടവുടവെക്കുന്നത്. കാരവനിലാണ് അപ്പുവും പാത്തുവും മത്സരിച്ച് ചുവടുവെക്കുന്നത്.

‘എന്റെ ഇരട്ടക്കുട്ടികള്‍ക്ക് 17 വയസ്സായി, പിറന്നാള്‍ ആശംസകള്‍ അപ്പു, പാത്തു ’എന്ന അടിക്കുറിപ്പോടെയാണ് ജോജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ട്വിന്‍ പൊട്ടേറ്റോസ് എന്ന് എഴുതിയ കേക്കും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്.

പപ്പു എന്ന് വിളിക്കുന്ന ഒരു മകന്‍ കൂടിയുണ്ട് ജോജുവിന്. ഇയാന്‍, സാറ, ഇവാന്‍ എന്നിങ്ങനെയാണ് കുട്ടികളുടെ യഥാര്‍ഥ പേരുകള്‍.

Ads by Google
Friday 07 Nov 2025 10.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google