Wednesday, March 18, 2026 Last Updated 2 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 09.02 AM

തുടരും IFFI ലേക്ക് ; നന്ദി അറിയിച്ച് മോഹന്‍ലാല്‍

film, india

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ' തുടരും' 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ( IFFI). ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.

തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ അവിശ്വസനീയമായ അംഗീകാരത്തിന് നന്ദി എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ശോഭന, തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Ads by Google
Friday 07 Nov 2025 09.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google