Wednesday, March 18, 2026 Last Updated 23 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 08.30 AM

മമ്മൂട്ടിയുടെ ' ഭ്രമയുഗം' ; ഒസ്‌കര്‍ അക്കാദമയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി ചിത്രം

screeen, the

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ഭ്രമയുഗം'. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുളള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ചിത്രത്തെ തേടി എത്തിയിരിക്കുകയാണ്. ലോസ് അഞ്ചല്‍സിലെ ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചിത്രം. ' Where the Forest Meets the Sea'' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് ഭ്രമയുഗം.

അടുത്ത വര്‍ഷം ഫെബ്രുവരി 12ന് ചിത്രം ലോസ് ഏഞ്ചലസില്‍ പ്രദര്‍ശിപ്പിക്കും. ഭ്രമയുഗത്തിന് നാല് പുരസ്‌കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നേടാന്‍ കഴിഞ്ഞത്. ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.

Ads by Google
Friday 07 Nov 2025 08.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google