Wednesday, March 18, 2026 Last Updated 9 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 11.15 AM

സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷമാക്കി ഖുഷി കപൂര്‍; ചിത്രങ്ങള്‍

khushi-kapoor-
photo-/www.instagram.com/khushikapoor/

സുഹൃത്തൃക്കള്‍ക്കൊപ്പം 25ാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് നടി ഖുഷി കപൂര്‍. പിങ്ക് നിറത്തിലുളള തീമായിരുന്നു ആഘോഷത്തിന്റെ ഹൈലൈറ്റ്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഖുഷി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘25, നന്ദിയും സന്തോഷവും പ്രതീക്ഷയും തോന്നുന്നു ’എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഖുഷി കുറിച്ചത്.

കളിയും ചിരിയുമായി സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ഖുഷിയെ ചിത്രങ്ങളില്‍ കാണാം. പിങ്ക് പൈജാമയായിരുന്നു ഖുഷിയുടെ വേഷം. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയ്‌ക്കൊപ്പമുളള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.

സോയ അക്തര്‍ സംവിധാനം ചെയ്ത നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ ദി ആര്‍ച്ചീസിലൂടെയാണ് ഖുഷി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലവ്യാപ, നദാനിയന്‍ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.

അതേസമയം അമ്മ ശ്രീദേവിയുടെ ചിത്രമായ മോമിന്റെ തുടര്‍ഭാഗങ്ങളില്‍ ഖുഷി അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. കരിഷ്മ തന്നയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Ads by Google
Thursday 06 Nov 2025 11.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google