Wednesday, March 18, 2026 Last Updated 6 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 10.31 AM

അനാര്‍ക്കലിയിലെ നാദിറ മെഹറിന്‍ തന്നെയാണോ ഇത്; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

priyal-gor
photo-www.instagram.com/priyalgor2

2015 ല്‍ സച്ചി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് അനാര്‍ക്കലി . ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ബോലിവുഡ് താരം പ്രിയാല്‍ ഗോര്‍ ആയിരുന്നു നായിക. സിനിമയില്‍ പതിനഞ്ചു വയസ്സുകാരിയായ സുന്ദരിക്കുട്ടിയായിട്ടാണ് പ്രിയാല്‍ ആദ്യം എത്തിയത്. പൃഥ്വിരാജിനൊപ്പം മലയാളികളും പ്രണയിച്ചു പോയ സൗന്ദര്യമായിരുന്നു അത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുന്നത്. സൗന്ദര്യത്തില്‍ അന്നത്തെ പോലെ ഇന്നും വലിയ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും, തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പ്രിയാല്‍ മാറിയിരിക്കുന്നതായി കാണാം. മണലിലും സൂര്യനിലും കുതിര്‍ന്ന് എന്ന ക്യാപ്ഷനോടെയാണ് പ്രിയാല്‍ ഗോര്‍ ബീച്ച് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. നിമിഷ നേരങ്ങള്‍ക്കൊണ്ടു തന്നെ ആരാധകര്‍ അതേറ്റെടുത്തു.

ഇതാദ്യമായിട്ടല്ല പ്രിയാല്‍ ഗോരിന്റെ ചിത്രങ്ങള്‍ ഈ വിധത്തില്‍ വൈറലാവുന്നത്. ബിക്കിനിയിലും മറ്റുമുള്ള ബീച്ച് ചിത്രങ്ങള്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

മിനി സ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് പ്രിയാല്‍ ഗോര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പതിനഞ്ചിലധികം സീരിയലുകള്‍ ചെയ്തിട്ടുണ്ട്. സിനിമകള്‍ ചെയ്യുന്നതിനിടയിലും സീരിയലുകള്‍ ചെയ്യുന്നണ്ടായിരുന്നു. ജസ്റ്റ് യു ആന്റ് മി എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. അതിന് ശേഷം തെലുങ്കില്‍ രണ്ട് സിനിമകളും, മലയാളത്തില്‍ അനാര്‍ക്കലിയും ചെയ്തു. 2024 ല്‍ പുറത്തിറങ്ങിയ മഹാരാജ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ പ്രിയാല്‍ ഗോര്‍ അഭിനയിച്ചത്. വെബ് സീരീസുകളിലും സജീവമാണ് താരം.

Ads by Google
Thursday 06 Nov 2025 10.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google