Wednesday, March 18, 2026 Last Updated 8 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 09.10 AM

' വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയ സാരഥികള്‍' ; കുറിപ്പുമായി മല്ലിക സുകുമാരന്‍

actress, with
photo-www.facebook.com/sukumaran.mallika

വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം വിശ്വസ്തരായി നില്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടി മല്ലിക സുകുമാരന്‍. ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഒപ്പം ഒരു കുറിപ്പുമുണ്ട്.

മല്ലിക സുകുമാരന്റെ പോസ്റ്റ്:

' വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയ സാരഥികള്‍ക്ക് സമര്‍പ്പണം... പലോടുകാരനായ അജയകുമാര്‍ എന്ന കുട്ടപ്പന്‍, ( മുന്‍ retired KSRTC ഡ്രൈവര്‍) തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് താമസക്കാരനായ രാജന്‍ വിശ്വനാഥ് എന്ന രാജന്‍, വര്‍ക്കല ഇടവ സ്വദേശിയായ ദീപു ദിവാകരന്‍പിളള എന്ന ദീപു... ഈ മൂന്ന് പേരും ഡ്രൈവര്‍മാരായി സുകുമാര കുടുംബത്തില്‍ വന്നവരാണ്....ഇതില്‍ രാജന് അല്പം കുസൃതിയും മുന്‍കോപവും ഒക്കെ കൂടുതലാണെങ്കിലും , മുപ്പത് വര്‍ഷത്തെ സര്‍വീസ് ഉള്ള സീനിയര്‍ എന്ന നിലയില്‍ ഒന്ന് പറയാം..രാജന് സ്‌നേഹിക്കാനേ അറിയൂ...സ്‌നേഹം അഭിനയിക്കാന്‍ അറിയില്ല ... എട്ട് വര്‍ഷങ്ങളോളം എന്നോടൊപ്പം നിന്നപ്പോള്‍, സമാന സ്വഭാവക്കാരനായ പൃഥ്വിയുടെ സാരഥിയായി അയച്ചു.... 22 വര്‍ഷത്തോളമായി...പിന്നെ ദീപു....കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി എല്ലാ കാര്യങ്ങളും ,ദീപുവിന്റെ അച്ഛന്‍ പറഞ്ഞതുപോലെ തന്നെ , ഒരു മകനെപ്പോലെ നോക്കുന്ന വ്യക്തി....ദീപു എന്റെ പിറന്നാള്‍ മധുരതരമായി ആഘോഷിച്ചത് എവിടെയും കണ്ടില്ല എന്ന സങ്കടം ഇതോടെ തീരണം...

Ads by Google
Thursday 06 Nov 2025 09.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google