Wednesday, March 18, 2026 Last Updated 27 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 06.08 PM

കോൾഡ് ഷോൾഡർ പർപ്പിൾ ബോഡി ഹഗ്ഗിംഗ് ഔട്ട്ഫിറ്റിൽ സമാന്ത റുത്ത് പ്രഭു; ഹോട്ട് ഗ്ലാമർ ചിത്രങ്ങൾ ട്രെൻഡിംഗ്

uploads/news/2025/11/809315/1000613039.jpg
Samantha ruth prabhu (Image Source: Instagram)

പതിനഞ്ച് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ നിരവധി സൂപ്പർ ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് സമാന്ത റൂത്ത് പ്രഭു. തെന്നിന്ത്യൻ താരറാണിയായ സമാന്ത
അഭിനയത്തിനൊപ്പം ഫാഷനിലും വേറിട്ടു നിൽക്കുന്ന താരം കൂടിയാണ്. സിനിമ പ്രെമോഷനുകളുടെ ഭാഗമായി സമാന്ത പൊതുവേദികളിൽ എത്തുന്നത് സ്റ്റൈലിഷ് ലുക്കിലാണ്.
സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന ഹോട്ട് ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ തരംഗമായി മാറാറുണ്ട്. ആദ്യകാല ലുക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഫാഷനിലാണ് താരമിപ്പോൾ പ്രത്യക്ഷപെടാറുള്ളത്.
ഇപ്പോഴിതാ പർപ്പിൾ ബോഡി ഹഗിംഗ് ഔട്ട്‌ഫിറ്റിൽ സ്റ്റൈലിഷ്നോ ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. കോൾഡ് ഷോൾഡർ ഡിസൈൻ ഔട്ട്ഫിറ്റിന് ഒരു മോഡേൺ ലുക്ക്‌ നൽകുന്നുണ്ട്. സ്ലീവിലെ സ്റ്റോൺ വർക്കുകൾ ഡ്രെസ്സിനു ഒരു ക്ലാസ്സിക്‌ ലൂക്കാണ് നൽകുന്നത്. ഒപ്പമുള്ള ഗോൾഡൻ ചെയിൻ താരത്തെ സ്റ്റൈലിഷ് ആക്കുന്നു. പിയാജെറ്റിന്റെ ജ്യൂവലറി എക്സിബിഷന് അബുദാബിയിൽ എത്തിയിരിക്കുകയാണ് താരം.

പ്രൊഫഷണല്‍ രംഗത്ത്, സാമന്ത തന്റെ ബാനറായ ട്രാലാല മൂവിംഗ് പിക്ചേഴ്സിലൂടെ നിർമ്മിച്ച തെലുങ്ക് ചിത്രമായ 'ശുഭം' എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ വർഷം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത വരുണ്‍ ധവാനോടൊപ്പം രാജ്, ഡികെ എന്നിവരുടെ സ്പൈ ആക്ഷൻ പരമ്പരയായ 'സിറ്റാഡല്‍: ഹണി ബണ്ണി'യിലും പ്രത്യക്ഷപ്പെട്ടു.
ഒരു നിർമ്മാതാവ് എന്ന നിലയിൽ തന്റെ രണ്ടാമത്തെ പ്രോജക്റ്റായ മാ ഇൻതി ബംഗാരത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
ആക്ഷൻ ത്രില്ലർ പരമ്പരയായ 'രക്ത്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം'ത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ആദിത്യ റോയ് കപൂർ, അലി ഫസല്‍, വാമിക ഗബ്ബി, ജയ്ദീപ് അഹ്ലാവത് എന്നിവരോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുന്ന ഈ പരമ്ബരയ്ക്ക് രാജ്, ഡികെ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. നിലവില്‍ നിർമ്മാണ ഘട്ടത്തിലുള്ള ഈ പരമ്പര അടുത്ത വർഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Ads by Google
Wednesday 05 Nov 2025 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google