Wednesday, March 18, 2026 Last Updated 54 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 03.53 PM

എന്റെ ഉറ്റ സുഹൃത്ത്, ഞാന്‍ നിന്നെ കൂടുതല്‍ സ്‌നേഹിക്കുന്നു; ആതിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി കെ.എല്‍ രാഹുല്‍

kl-rahul-
photo-www.instagram.com/klrahul/

ഭാര്യയും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍. കടന്നുപോകുന്ന ഓരോ വര്‍ഷവും ഞാന്‍ നിന്നെ കൂടുതല്‍ സ്‌നേഹിക്കുന്നു എന്നാണ് ആതിയയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചത്.

ജന്മദിനാശംസകള്‍ ആതിയ, എന്റെ ഉറ്റ സുഹൃത്ത്, ഭാര്യ, കാമുകി, സ്‌ട്രെസ് ബോള്‍, ഗൂഫ്‌ബോള്‍ . കടന്നുപോകുന്ന ഓരോ വര്‍ഷവും ഞാന്‍ നിന്നെ കൂടുതല്‍ സ്‌നേഹിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം രാഹുല്‍ കുറിച്ചത്. ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ആതിയയും എത്തിയിട്ടുണ്ട്. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.

നേരത്തെ അച്ഛന്‍ സുനില്‍ ഷെട്ടിയും, സഹോദരന്‍ അഹാന്‍ ഷെട്ടിയും ആതിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

2015 ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ബോളിവഡുല്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി.

2023 ലായിരുന്നു രാഹുലുമായുളള ആതിയയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവുരം വിവാഹിതരായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഇവാറ എന്നാണ് മകളുടെ പേര്.

Ads by Google
Wednesday 05 Nov 2025 03.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google