Wednesday, March 18, 2026 Last Updated 7 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 11.57 AM

‘മനോഹരമായ ആത്മാവ്’; മകള്‍ ആതിയയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി സുനില്‍ ഷെട്ടി

suniel-shetty
photo-www.instagram.com/suniel.shetty/

മകള്‍ ആതിയയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടന്‍ സുനില്‍ ഷെട്ടി. തിളങ്ങുക, വിശ്വസിക്കുക, നിങ്ങളായിരിക്കുക എന്നാണ് ആതിയയ്‌ക്കൊപ്പമുളള മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

ചിത്രത്തില്‍ അച്ഛനും മകളും തമ്മിലുളള വാത്സല്യവും സ്‌നേഹവും കാണാന്‍ കഴിയും. കറുത്ത ജാക്കറ്റായിരുന്നു സുനില്‍ ഷെട്ടിയുടെ വേഷം ,തലയില്‍ ഒരു തൊപ്പിയും താരം വെച്ചിട്ടുണ്ട്. വെളുത്ത സ്വറ്റ് ഷര്‍ട്ടായിരുന്നു ആതിയ ധരിച്ചിരുന്നത്.

‘എന്റെ ഹൃദയം മനുഷ്യരൂപത്തില്‍... മനോഹരമായ ഒരു ആത്മാവ്, മനോഹരമായ ഒരു ദിവസം, ജന്മദിനാശംസകള്‍ എന്റെ കുഞ്ഞേ.. തിളങ്ങുക, വിശ്വസിക്കുക, നിങ്ങളായിരിക്കുക ..’ ചിത്രത്തോടൊപ്പം സുനില്‍ ഷെട്ടി കുറിച്ചു. നിരവധിപ്പേരാണ് ആതിയയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്.

2015 ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി.

2023 ലായിരുന്നു ക്രിക്കറ്റ് താരം കെ. എല്‍ രാഹുലുമായുളള ആതിയയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്.

Ads by Google
Wednesday 05 Nov 2025 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google