Wednesday, March 18, 2026 Last Updated 21 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 10.49 AM

വഴക്ക് കേള്‍ക്കാതെ വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ വേണ്ടി തുടങ്ങിയ സംരംഭമാണ്, ഇപ്പോള്‍ അതിന്റെ വളര്‍ച്ച കാണുമ്പോള്‍ അഭിമാനം തോന്നുന്നു; അഹാന

ahaana-krishna-
photo-www.instagram.com/ahaana_krishna

അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറും യൂട്യൂബറുമായ ദിയ കൃഷ്ണയുടെ പുതിയ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം .കൃഷ്ണ കുമാര്‍ കുടുംബത്തിലെ എല്ലാവരും ചേര്‍ന്നാണ് ആ ഉദ്ഘാടന ചടങ്ങ് നടത്തിയത്. അതിന്റെ ചിത്രങ്ങള്‍ എല്ലാം ഓരോരുത്തരായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു വരികയാണ്.

ഇപ്പോഴിതാ ദിയയുടെ സംരഭത്തിന് ആശംസകളറിയിച്ച് അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അമ്മയുടെയും അച്ഛന്റെയും വഴക്ക് കേള്‍ക്കാതിരിക്കാന്‍ തുടങ്ങിയ സംരംഭമായിരുന്നു ഇതെന്നാണ് അഹാന പോസ്റ്റില്‍ പറയുന്നത്. നാല് വര്‍ഷം മുന്‍പ് തുടങ്ങിയ ഓ ബൈ ഓസി എന്ന സംരംഭം ഇന്ന് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ അവസ്ഥയും, ഇതുവരെ എത്താന്‍ ദിയ എത്രത്തോളം കഷ്ട്പ്പെട്ടു എന്നതിനെക്കുറിച്ചും അഹാന പറയുന്നുണ്ട്.

‘നാല് വര്‍ഷം മുന്‍പ് അച്ഛന്റെയും അമ്മയുടെയും വഴക്ക് കേള്‍ക്കാതെ നിനക്ക് ഇഷ്ടമുളള സമയം വീട്ടില്‍ നിന്ന് മാറി നില്‍ക്കാനുളള ഒരു കാരണമായി തുടങ്ങിയ സംരംഭം ഇന്ന് ഒരുപാട് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിക്കൊണ്ട് വിജയകാരമായ ബിസിനസ് സംരംഭമായി വളര്‍ന്നുവന്നിരിക്കുന്നു. ജീവിതത്തിലെ ദുഷ്കരമായ ഘട്ടങ്ങളിലും അവിടെ നിന്ന് എങ്ങനെ വളരണമെന്നാണ് നീ ചിന്തിച്ചത്. നീ ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു . എല്ലാ ആശംസകളും നേരുന്നു ’അഹാന കുറിച്ചു.

സമീപകാലത്ത്, ദിയ കൃഷ്‌ണയുടെ ജ്വല്ലറി ബ്രാൻഡായ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തട്ടിപ്പ് കേസും വലിയ രീതിയിൽ വാർത്തയായിരുന്നു. ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. എന്നാൽ, അന്ന് കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് തട്ടിപ്പിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ദിയയ്ക്ക് പിന്തുണ നൽകുകയും ചെയ്തു.

Ads by Google
Wednesday 05 Nov 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google