Wednesday, March 18, 2026 Last Updated 7 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 10.06 AM

' കുട്ടികള്‍ക്കുളള അവാര്‍ഡ് നിഷേധിച്ചത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല, വരും വര്‍ഷങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കട്ടെ' ; അഭിലാഷ് പിളള

post

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ബാലതാരം, കുട്ടികളുടെ സിനിമ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കാത്തത് വിവാദമായിരിക്കുകയാണ്. പുരസ്‌കാരത്തിന് അര്‍ഹമായ സിനിമകളോ പ്രകടനങ്ങളോ ഇല്ലെന്നാണ് ജൂറി ചെയര്‍മാനായ പ്രകാശ് രാജ് പറഞ്ഞ ന്യായീകരണം. എന്നാല്‍ പോയ വര്‍ഷം പുറത്തിറങ്ങി, രാജ്യത്താകെ ചര്‍ച്ചയായ സ്താനാര്‍ത്തി ശ്രീക്കുട്ടനടക്കമുളള സിനിമകളും പ്രകടനങ്ങളും ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.

ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിളള. അവാര്‍ഡ് ലഭിച്ച എല്ലാവരും പ്രതിഭകള്‍ തന്നെയാണെന്നും എന്നാല്‍ കുട്ടികള്‍ക്കുളള അവാര്‍ഡ് നിഷേധിച്ചത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അഭിലാഷ് പിളള ഫേസ്ബുക്കില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യവും അംഗീകാരങ്ങളും ലഭിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

അഭിലാഷ് പിളളയുടെ കുറിപ്പ്:

വിവാദങ്ങളും അഭിപ്രായവ്യത്യാസവും എല്ലാ വർഷവും അവാർഡ് പ്രഖ്യാപനത്തിന് ശേഷമുണ്ടാകും എന്തൊക്കെ ആണേലും അന്തിമ വിധി അവാർഡ് കമ്മറ്റിയിലെ ജൂറി അംഗങ്ങളുടെയും ജൂറി ചെയർമാന്റെയുമാണ്. അവാർഡ് കിട്ടിയ എല്ലാവരും പ്രതിഭകൾ തന്നെയാണ് അതിൽ നിന്നും കുട്ടികൾക്കുള്ള അവാർഡ് നിഷേധിച്ചത് മാത്രം എന്ത് കൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എന്തായാലും വരും വർഷങ്ങളിൽ കുട്ടികൾക്ക് കൂടുതൽ പ്രാധാന്യവും അംഗീകാരങ്ങളും ലഭിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Ads by Google
Wednesday 05 Nov 2025 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google