Wednesday, March 18, 2026 Last Updated 5 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 09.26 AM

എത്രയും വേഗം അസുഖം ഭേദമായി തിരിച്ചു വരട്ടെ…എല്ലാ പ്രാർത്ഥനകളും; ഉല്ലാസ് പന്തളത്തെ കണ്ട് അഖില്‍ മാരാര്‍

akhil-marar-
photo-www.facebook.com/Akhilmarar123

നടനും കോമഡി താരവുമായ ഉല്ലാസ് പന്തളത്തെ സന്ദർശിച്ച് അഖിൽ മാരാർ. അദ്ദേഹത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിഞ്ഞത്. സ്ട്രോക്ക് വന്നതിന് ശേഷം ഊന്നുവടിയുടെ സഹായത്തോടെയാണ് ഉല്ലാസ് നടക്കുന്നത്. അടുത്തിടെ ഒരു ജ്വല്ലറിയുടെ ഉദഘാടനത്തിന് എത്തിയത്തോടെയാണ് രോഗ വിവരത്തെ കുറിച്ച് നടൻ പറഞ്ഞത്.

‘2013ല്‍ ഗോകുലം സ്റ്റാഫ് അസോസിയേഷന്റെ വാർഷികത്തിന് കൊച്ചി ഗോകുലം ഗ്രാൻഡിൽ ഞാൻ സംവിധാനം ചെയ്ത ഷോയിൽ സ്കിറ്റ് ഡബ് ചെയ്യാൻ വന്നപ്പോൾ ആണ് ഞങ്ങൾ ആദ്യമായി പരിചയപെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും കഴിഞ്ഞ വർഷം ഒരു സിനിമയുടെ പ്രിവ്യൂ ഷോ സമയമാണ് അവസാനമായി കണ്ടത്.ഒരു പാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണ് പോയത് കണ്ടപ്പോൾ വിഷമമായി. കലാകാരൻ പോരാളി ആണ്. അവന്റെ വേദനയിലും അവൻ സദസ്സിനെ ചിരിപ്പിക്കും. എത്രയും വേഗം അസുഖം ഭേദമായി ഉല്ലാസേട്ടൻ തിരിച്ചു വരട്ടെ… എല്ലാ പ്രാർത്ഥനകളും.വയ്യാത്ത ആളുടെ കൂടെ ഫോട്ടോ ഇട്ട് റീച്ച് എന്നൊക്കെയുള്ള കമന്റുകൾ ഒഴിവാക്കുക. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ച സന്തോഷിപ്പിച്ചവർ ഇന്നും ഇവിടെ ജീവിക്കുന്നു എന്ന ഓർമപ്പെടുത്തൽ ആണ് ഈ ഫോട്ടോ. ഞാൻ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി’ അഖില്‍ മാരാര്‍ കുറിച്ചു.

Ads by Google
Wednesday 05 Nov 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google