Wednesday, March 18, 2026 Last Updated 8 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 04.37 PM

‘എന്റെ രണ്ട് സ്വപ്നങ്ങൾ ഒരു ഫ്രെയിമിൽ; ക്യാമറയ്ക്ക് പിന്നില്‍ എന്റെ പ്രധാന സ്വപ്നം...’ ഓമിയെ കൈയിലെടുത്ത് പൊക്കി ദിയ കൃഷ്ണ, ചിത്രം പകര്‍ത്തി അശ്വിന്‍

uploads/news/2025/11/808934/Untitled-6.jpg
Diya Krishna and Aswin Ganesh with omi (Image Source: Instagram)

രാഷ്ട്രീയ പ്രവര്‍ത്തകനും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി സോഷ്യല്‍ മീഡിയ സ്റ്റാറായി മാറിയ യൂട്യൂബറും ഇന്‍ഫ്ലുവന്‍സറും സംരംഭകയുമാണ് ദിയ കൃഷ്ണ. ജ്വല്ലറി ബിസിനസ്സിലൂടെയാണ് ദിയ സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് പ്രിയങ്കരിയായത്. തന്റെ ജീവിതത്തിലെ നല്ലതും ചീത്തയും സന്തോഷവും സങ്കടവുമെല്ലാം ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രണയവും പ്രണയത്തകര്‍ച്ചയും പിന്നീട് ആഘോഷമായി നടന്ന വിവാഹവും ഗര്‍ഭധാരണവും ഡെലിവറി വ്ലോഗുമടക്കം എല്ലാം ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ദിയയുടെ മകന്‍ നിയോം എന്ന ഓമി ജനിക്കും മുമ്പു തന്നെ സ്റ്റാറായി മാറിയ താരപുത്രനാണ്. ഡെലിവറി ​വ്ലോഗിലൂടെ മകനെ ആദ്യമായി പരിചയപ്പെടുത്തിയ ദിയ പിന്നീട് മകന്റെ എല്ലാ വിശേഷങ്ങളും കുസൃതികളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്. ജ്വല്ലറി ബിസിനസ്സില്‍ തിളങ്ങി നില്‍ക്കുന്ന ദിയയ്ക്ക് കരുത്തും പിന്തുണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശാണ്. അശ്വിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദിയ പങ്കിടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ദിയ തിരുവനന്തപുരത്ത് തന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോപ്പ് തുടങ്ങിയിരുന്നു. അതിന്റെ സന്തോഷവും ഉദ്ഘാടനവുമൊക്കെ ദിയ യൂട്യൂബ് ചാനലിലൂടെ പങ്കിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ സ്വപ്നസാക്ഷാത്കാരത്തി​ന്റെ മുമ്പില്‍ മകനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കിടുകയാണ് ദിയ. മകനെ കൈയില്‍ പൊക്കിയെടുത്ത് ചിരിച്ച് നില്‍ക്കുന്ന ദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്ന ഭര്‍ത്താവ് അശ്വിന്‍ ഗണേശാണ്. ‘‘എന്റെ രണ്ട് സ്വപ്നങ്ങൾ ഒരു ഫ്രെയിമിൽ...ക്യാമറയ്ക്ക് പിന്നില്‍ പ്രധാന സ്വപ്നം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദിയ ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രം അശ്വിനാണ് പകര്‍ത്തിയിരിക്കുന്നത് എന്നും ദിയ കുറിച്ചിട്ടുണ്ട്.

Ads by Google
Monday 03 Nov 2025 04.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google