Wednesday, March 18, 2026 Last Updated 8 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 03.40 PM

‘2030ല്‍ തുടങ്ങുമോയെന്ന് മഹേഷ് ബാബു; സര്‍പ്രൈസ് തുലച്ചുവെന്ന് രാജമൗലി; വീട്ടുകാര്‍ സംശയിക്കുമെന്ന് പൃഥ്വി; കഥകള്‍ പുറത്തു വിടട്ടെയെന്ന് പ്രിയങ്ക ചോപ്ര...’ പരസ്പരം ട്രോളി താരങ്ങള്‍

ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ വരാനിക്കുന്ന ചിത്രത്തില്‍ നായകന്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും വില്ലന്‍ പൃഥ്വിരാജുമാണ്. ഇപ്പോഴിതാ ഈ സിനിമയുടെ അപ്ഡേറ്റുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിലൂടെ പരസ്പരം ട്രോളുകയാണ് താരങ്ങളും സംവിധായകനും.
ss rajmouli, mahesh babu, priyanka chopra, prithviraj sukumaran
Mahesb babu, prithviraj, rajamouli and priyanka chopra trolls each other (Image Source: X)

ബ്രഹ്മാണ്ഡ സിനിമകളുടെ അമരക്കാരന്‍ എസ്എസ് രാജമൗലിയുടെ പുതിയ സിനിമകള്‍ക്കായി വലിയ ആവേശ​ത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞ് എവിടെ നിന്നെങ്കിലും എന്തെങ്കിലും അപ്ഡേഷന്‍ കിട്ടിയാല്‍ ആരാധകരത് വലിയ രീതിയില്‍ ഏറ്റെടുക്കാറുണ്ട്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എസ്‌എസ്‌എംബി 29’. ഇവരൊന്നിച്ചുള്ള സിനിമയുടെ മറ്റ് അപ്ഡേഷനുകളൊന്നും ആരാധകര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ അതിന്റെ അപ്ഡേറ്റുകള്‍ക്കായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് സംസാരിച്ച് പരസ്പരം ട്രോളുകയാണ് താരങ്ങള്‍. നായകനായ മഹേഷ് ബാബു തുടങ്ങിവെച്ച ഒരു പോസ്റ്റില്‍ നിന്ന് അത് ഏറ്റെടുത്ത് സംവിധായകന്‍ രാജമൗലിയും നായിക പ്രിയങ്ക ചോപ്രയും വില്ലനായെത്തുന്ന പൃഥ്വിരാജ് സുകുമാരനും സംഭവം കൊഴുപ്പിച്ചു. ചിത്രത്തിന്റെ അപ്‌ഡേറ്റ് സംബന്ധിച്ചുള്ള പോസ്റ്റ് എക്‌സിലൂടെ പങ്കിട്ടാണ് താരങ്ങള്‍ പരസ്പരം ട്രോളി രംഗത്തെത്തിയത്.
‘നവംബര്‍ ആയി...’ എന്ന് രാജമൗലിയെ ടാഗ് ചെയ്തു കൊണ്ട് ഓര്‍മിപ്പിച്ചുള്ള മഹേഷ് ബാബുവിന്റെ പോസ്റ്റില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ‘ഈ മാസം ഏത് സിനിമയുടെ റിവ്യൂവാണ് പറയാന്‍ പോവുന്നത്...’ എന്നായിരുന്നു രാജമൗലിയുടെ ഇതിന് മറുചോദ്യം ചോദിച്ചത്. പുതിയ സിനിമകള്‍ കണ്ടശേഷം റിവ്യൂ പങ്കുവെക്കുന്ന മഹേഷ് ബാബുവിന്റെ ശീലത്തെ ട്രോളിയായിരുന്നു രാജമൗലി ആ മറുപടി.
‘നിങ്ങള്‍ നിര്‍മിച്ചു കൊണ്ടേയിരിക്കുന്ന മഹാഭാരതത്തെക്കുറിച്ച്‌...’ എന്നായി മഹേഷ് ബാബുവിന്റെ മറുപടി. ‘നവംബറില്‍ ചിലത് വാഗ്ദാനം ചെയ്തിരുന്നുവെന്നും വാക്കുപാലിക്കണം....’ എന്നും രാജമൗലിയോട് താരം ആവശ്യപ്പെട്ടു. ‘അത് തുടങ്ങിയിട്ടുണ്ടെന്നും ഓരോന്നായി പുറത്തുവിടു’മെന്നുമായി രാജമൗലി. ‘എന്താണ് ഇത്ര സ്ലോ... 2030-ലെങ്കിലും തുടങ്ങുമോ...?’ എന്ന് മഹേഷ് ബാബു ചോദിച്ചു. സിനിമയിലെ നായിക കൂടിയായ പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്ത് മഹേഷ് ബാബു, ‘നിങ്ങളുടെ അറിവിലേക്കായി ‘ദേസി ഗേള്‍’ ജനുവരി മുതല്‍ ഹൈദരാബാദിലെ എല്ലാ തെരുവുകളുടേയും ചിത്രം പങ്കുവെക്കുന്നുണ്ട്...’ കൂട്ടിച്ചേര്‍ത്തു.
ഈ കമന്റിന് പിന്നീട് മറുപടി നല്‍കിയത് ഗ്ലോബല്‍ ദേസി ഗേള്‍ പ്രിയങ്ക ചോപ്രയാണ്. ‘സെറ്റില്‍ തന്നോട് പറഞ്ഞ കഥകളെല്ലാം പുറത്തുവിടണോ...?’ എന്ന് ചോദിച്ചു. പിന്നാലെ കമന്റ് നല്‍കിയ രാജമൗലി, ‘എന്തിനാണ് പ്രിയങ്കയുടെ കാര്യം പുറത്തുവിട്ടത്...?, സര്‍പ്രൈസ് നിങ്ങള്‍ തുലച്ചു...’ എന്ന് മഹേഷ് ബാബുവിനോട് ചോദിച്ചു.

ss rajmouli, mahesh babu, priyanka chopra, prithviraj sukumaran
Mahesb babu, prithviraj, rajamouli and priyanka chopra trolls each other (Image Source: X)

‘സര്‍പ്രൈസോ, പൃഥ്വിരാജും സര്‍പ്രൈസ് ആണോ...’ എന്നായി മഹേഷ് ബാബു. അതോടെ ​ട്രോളിലേക്ക് മലയാളികളു​ടെ പ്രിയപ്പെട്ട പൃഥ്വിരാജും എത്തി. ‘ഹൈദരാബാദിലെ അവധിക്കാല യാത്രകള്‍ക്ക് പറയാന്‍ എന്റെ കൈയിലെ ഒഴിവുകഴിവുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയും തുടര്‍ന്നാല്‍ എന്റെ വീട്ടുകാര്‍ സംശയിച്ചു തുടങ്ങും...’ എന്നായി പൃഥ്വിരാജ്. രാജമൗലി ചിത്രത്തിനായി ഹൈദരാബാദിലെത്തിയ കാര്യം ചോദിക്കുമ്പോള്‍, താന്‍ ട്രിപ്പ് വന്നതാണ് എന്നായിരുന്നു പൃഥ്വിരാജ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. ഇത് സൂചിപ്പിച്ചായിരുന്നു പൃഥ്വിയുടെ കമന്റ്.
അതോടെ രാജമൗലി, ‘നിങ്ങളെല്ലാം നശിപ്പിച്ചു...’എന്ന് മഹേഷ് ബാബുവിന് മറുപടി നല്‍കി. ‘നമുക്കൊരു ധാരണയിലെത്താം. എല്ലാവര്‍ക്കും അറിയുന്ന എന്തെങ്കിലും നാളെ പുറത്തുവിടൂ, അതിനെ സര്‍പ്രൈസ് എന്ന് വിളിക്കാമല്ലോ...’ എന്ന് മഹേഷ് ബാബു മറുപടി നല്‍കി.
‘അതിരുകടന്ന പരിഹാസത്തിന്, നിങ്ങളുടെ ഫസ്റ്റ് ലുക്ക് വൈകിപ്പിക്കാം....’ എന്നായിരുന്നു രാജമൗലിയുടെ മറുപടി. ‘നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം വില്ലന്മാരെയാണെന്ന് എനിക്കറിയാം...’ എന്നായിരുന്നു പൃഥ്വിരാജിന്റെ അടുത്ത കമന്റ്.
സംവിധായകനും നായകനും നായികയും വില്ലനും ഒരുമിച്ചുള്ള ഈ ട്രോള്‍ ചാറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ ആകാംക്ഷ കൂട്ടുകയാണ് ഇവര്‍ എന്നാണ് പലരും കുറിക്കുന്ന കമന്റുകള്‍. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് എംഎം കീരവാണിയാണ് സംഗീതമൊരുക്കുന്നത്. 2028 ലായിരിക്കും ചിത്രം റിലീസിനെത്തുന്നത്.

Ads by Google
Monday 03 Nov 2025 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google