Wednesday, March 18, 2026 Last Updated 10 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 12.21 PM

പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി, ഒപ്പം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ വനിതാ ടീമിന് ആശംസകള്‍' ; പോസ്റ്റുമായി ചാക്കോച്ചന്‍

for, wishes

മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ 49-ാം ജന്മദിനമായിരുന്നു ഇന്നലെ. ഇപ്പോള്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

'നിങ്ങളുടെ സ്‌നേഹവും ആശംസകളും പ്രാര്‍ത്ഥനകളും കൊണ്ട് എന്റെ ദിവസം മനോഹരമാക്കിയതിന് എല്ലാവര്‍ക്കും നന്ദി. എന്റെ കുടുംബം, സുഹൃത്തുക്കള്‍, സിനിമാ സമൂഹം..എന്റെ പേരില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരും, അഭ്യുദയകാംക്ഷികള്‍... എല്ലാവര്‍ക്കും ഉമ്മ. നമ്മുടെ വനിതാ ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ എല്ലാ ആശംസകളും,' ചാക്കോച്ചന്‍ കുറിച്ചു.

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. 1977ല്‍ റിലീസ് ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ മനസ്സില്‍ ചാക്കോച്ചന്‍ ഇടം നേടി.

Ads by Google
Monday 03 Nov 2025 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google