Wednesday, March 18, 2026 Last Updated 7 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 08.49 AM

' ആ വലിയ നടന്റെ ഏഴ് മാനേജര്‍മാര്‍ വന്ന് ചീത്തവിളിച്ചു, തിരക്കഥ അവര്‍ക്ക് നല്‍കി ആ സിനിമ ഞാന്‍ ഉപേക്ഷിച്ചു' ; അനുരാശ് കശ്യപ്

cinema

ബോളിവുഡിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ ഹിന്ദി സിനിമയില്‍ അനാവശ്യ ചിലവുകളില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് നടന്‍. ബോളിവുഡിലെ ഒരു നടന് നേരിട്ട് മെസ്സേജ് അയച്ചതിന് താരത്തിന്റെ ഏഴ് മാനേജര്‍മാര്‍ തന്നെ ശാസിച്ച സംഭവവും അനുരാഗ് കശ്യപ് ഓര്‍ത്തു. ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന യൂട്യൂബ് ഷോയില്‍ സംസാരിക്കവെയാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം.

'ഇപ്പോള്‍, ഓരോ നടനും അവരുടേതായ മേക്കപ്പ് പേഴ്സണ്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ്, പിആര്‍, സോഷ്യല്‍ മീഡിയ മാനേജര്‍ എന്നിവരുമായാണ് എത്തുന്നത്, ഇത് ചെലവ് വര്‍ദ്ധിപ്പിക്കുന്നു. മുന്‍പ് അഭിനേതാക്കള്‍ ഒരു വാനിറ്റി വാന്‍ പങ്കിടുമായിരുന്നു. എന്നാല്‍ ഗ്യാങ്‌സ് ഓഫ് വസേപുര്‍ ചെയ്യുമ്പോള്‍ എല്ലാവരും പുറത്ത് കസേരകളില്‍ ഇരിക്കുകയായിരുന്നു. ഇന്ന് ഒരു നടന് മൂന്ന് വാനുകള്‍ വരെ ഉണ്ട്. ഒരെണ്ണം മീറ്റിംഗുകള്‍ക്ക്, ഒന്ന് വിശ്രമിക്കാന്‍, മറ്റൊന്ന് അസിസ്റ്റന്റുമാര്‍ക്ക് വേണ്ടി', അനുരാഗ് കശ്യപ് പറഞ്ഞു.

'ഒരിക്കല്‍, ഞാന്‍ ഒരു ഭാഷാ പരിശീലന കളരിക്കായി ഒരു നടന് നേരിട്ട് സന്ദേശമയച്ചു. ആ നടന്‍ മറുപടി നല്‍കിയില്ല. പകരം, അദ്ദേഹത്തിന്റെ ഏഴ് മാനേജര്‍മാര്‍ എന്നെ കാണാന്‍ വന്നു. അവര്‍ ചോദിച്ചത്, 'നിങ്ങള്‍ക്ക് എങ്ങനെ ഒരു നടന് ഇങ്ങനെ സന്ദേശമയക്കാന്‍ കഴിയും' എന്നായിരുന്നു. എല്ലാം തീരുമാനിച്ചിരുന്നത് ആ ഏഴു പേരായിരുന്നു. ആ സംഭവം എന്നെ വളരെയധികം നിരാശനാക്കി. ഇക്കാരണംകൊണ്ട് ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു. തിരക്കഥ എഴുതിയത് ഞാനായിരുന്നു, പക്ഷേ ഞാനത് അവര്‍ക്ക് സമ്മാനമായി നല്‍കി. എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാന്‍ കഴിയില്ല. കാരണം അദ്ദേഹം ഒരു വലിയ നടനാണ്,' അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Monday 03 Nov 2025 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google