Wednesday, March 18, 2026 Last Updated 44 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 08.23 AM

' നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ട്, എന്നോട് ക്ഷമിക്കണം' ; പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാനെത്തിയില്ല, മാപ്പുചോദിച്ച് ഷാരൂഖ്

greeting, safety

പിറന്നാള്‍ ദിനത്തില്‍ സ്വവസതിയായ ; മന്നത്തി'ന് മുന്നില്‍ കൂടിയിരിക്കുന്ന ആരാധകരെ നേരിട്ടുകണ്ട് അഭിസംബോധന ചെയ്യുന്ന പതിവുണ്ട് സൂപ്പര്‍താരം ഷാരൂഖ് ഖാന്. എന്നാല്‍ ഇന്ന് 60-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരം ആരാധകര്‍ക്ക് മുന്നിലേക്ക് നടന്‍ എത്തിയില്ല. ഇതിന് കാരണം പറഞ്ഞും ക്ഷമ ചോദിച്ചും കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

'' അധികൃതരുടെ ഭാഗത്ത് നിന്നുളള നിര്‍ദേശത്തെ തുടര്‍ന്ന് എനിക്കായി കാത്തുനില്‍ക്കുന്ന നിങ്ങളെ എല്ലാവരേയും പുറത്തിറങ്ങി അഭിവാദ്യം ചെയ്യാന്‍ എനിക്ക് കഴിയില്ല.'' എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഷാരൂഖ് പറഞ്ഞു.

"നിങ്ങളോടെല്ലാം ഞാൻ അഗാധമായി ക്ഷമ ചോദിക്കുന്നു. പക്ഷേ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പ്രശ്നങ്ങൾ കാരണം എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണിതെന്ന് അധികൃതർ എന്നെ അറിയിച്ചിട്ടുണ്ട്.  നിങ്ങൾ എന്നെ കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് നിങ്ങളെ കാണാൻ കഴിയാത്തതിൽ വിഷമമുണ്ട്. നിങ്ങളെ എല്ലാവരെയും കാണാനും സ്നേഹം പങ്കുവെക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാവർക്കും സ്നേഹം." അദ്ദേഹം വിശദീകരിച്ചു.

ആരാധകർ ഈ പോസ്റ്റിനോട് സമ്മിശ്ര പ്രതികരണമാണ് നൽകിയത്. 'ഇന്ന് രാത്രി മുംബൈയിലെ തെരുവുകൾക്ക് നിങ്ങളെ നഷ്ടമായി, പക്ഷേ എല്ലായിടത്തും ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു' എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

'കിംഗ്, നിങ്ങളുടെയും എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു - ബാൽക്കണിയിൽ നിന്നുള്ള കൈവീശൽ ഇല്ലെങ്കിലും നിങ്ങളുടെ സ്നേഹം ഞങ്ങളിലേക്ക് എത്തുന്നു. സുഖമായിരിക്കുക, തിളങ്ങുക, ഷാ.' മറ്റൊരു ആരാധകൻ എഴുതി.

Ads by Google
Monday 03 Nov 2025 08.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google