Wednesday, March 18, 2026 Last Updated 8 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 02 Nov 2025 10.21 AM

' എന്റെ സൂപ്പര്‍സ്റ്റാറിനൊപ്പം' ; മധുവിനൊപ്പമുളള ചിത്രം പങ്കുവെച്ച് മമ്മൂട്ടി

shares, with
photo-www.facebook.com/Mammootty

നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ മധുവിനൊപ്പമുളള ചിത്രമാണ് മമ്മൂക്ക പങ്കിട്ടിരിക്കുന്നത്. ' ഏറെനാളുകള്‍ക്ക് ശേഷം എന്റെ സൂപ്പര്‍ സ്റ്റാറിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞ സ്‌നേഹത്തോടെയാണ് ആരാധകര്‍ ഈ ചിത്രത്തെ വരവേറ്റിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടന്‍ മമ്മൂട്ടി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം മഹേഷ് നാരായണ്‍ സിനിമയുടെ സെറ്റിലേക്കാണ് ആദ്യം എത്തിയത്. സിനിമയുടെ ഹൈദരാബാദ് ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷം സംഘം യുകെയിലേക്ക് തിരിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടന്‍.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ' കളങ്കാവല്‍' ആണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്താനുളള ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.

Ads by Google
Sunday 02 Nov 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google