Wednesday, March 18, 2026 Last Updated 21 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 31 Oct 2025 05.08 PM

' അമര' ന്റെ ഒരു വര്‍ഷം; കുറിപ്പുമായി സായി പല്ലവി

amaran

ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് ' അമരന്‍'. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തില്‍ സായി പല്ലവിയാണ് നായികയായി എത്തിയത്. ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.

ഇപ്പോഴിതാ ചിത്രം തിയേറ്ററില്‍ എത്തിയിട്ട് 1 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സായി പല്ലവി.

'' അമരന്റെ ഒരു വര്‍ഷം. അനുഭവത്തിനും ഓര്‍മ്മകള്‍ക്കും നന്ദി, വിശ്വാസത്തിനും സ്ഥിരതയ്ക്കും പ്രിയ ടീമിന് നന്ദി'', സായി പല്ലവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അമരന്‍ ലൊക്കെഷനില്‍ നിന്നുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തില്‍ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിച്ചത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് അമരന്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാര്‍ത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Ads by Google
Friday 31 Oct 2025 05.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google