Wednesday, March 18, 2026 Last Updated 3 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 31 Oct 2025 09.52 AM

എയര്‍പോര്‍ട്ടില്‍ വെച്ച് യോഗി ബാബുവിനെ ഓടിച്ചെന്ന് കെട്ടിപിടിച്ച് ദുല്‍ഖര്‍ ; വീഡിയോ

dulquer-salmaan

നടൻമാരായ ദുൽഖർ സൽമാനും യോ​ഗി ബാബുവും തമ്മിലുള്ള ഒരു അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എയർപോർട്ടിൽ ക്യൂ നിൽക്കുന്നതിനിടെയാണ് ദുൽഖർ യോ​ഗി ബാബുവിനെ കണ്ടത്. യോഗി ബാബുവിനെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.

അൽപ നേരം സംസാരിച്ച താരങ്ങൾ പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്. കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൂരത്തു നിന്നും ദുർഖറിനെ കണ്ട യോഗി ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി വരവേൽക്കുകയായിരുന്നു. യോഗിയെ കണ്ടയുടൻ ദുൽഖർ ഓടിവന്ന് കെട്ടിപ്പിടിച്ചു.

പരസ്പരം സന്തോഷം പ്രകടിപ്പിച്ച ഇരുവരും കൈകോർത്തു പിടിച്ചാണ് സൗഹൃദ സംഭാഷണം നടത്തിയത്. ഇതിനിടയിൽ ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇരുവരും തമ്മിലുള്ള ആഴമേറിയ സൗഹൃദം വെളിപ്പെടുത്തുന്നതായി എയർപോർട്ടിലെ അപ്രതീക്ഷിത വിഡിയോ.

അതേസമയം രവി മോഹന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകാനാകനൊരുങ്ങുകയാണ് യോഗി ബാബു. ‘ആന്‍ ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കാന്ത’യാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Ads by Google
Friday 31 Oct 2025 09.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google