Wednesday, March 18, 2026 Last Updated 1 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 31 Oct 2025 09.08 AM

ജന്മദിനാശംസകള്‍ ക്യൂട്ടി; സംവൃതയ്ക്ക് ആശംസകളുമായി സഹോദരി

sanjukta-sunil
photo-www.instagram.com/sanjuktasunil/

ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. ഒരുസമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് സംവൃത. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃതയുടെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സംവൃതയ്ക്ക് കഴിഞ്ഞു. പിന്നീട് അച്ഛനുറങ്ങാത്ത വീട്, മൂന്നാമതൊരാള്‍, വാസ്തവം, തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, കോക്ടെയില്‍, ഡയമണ്ട് നക്ലൈസ് തുടങ്ങി നിരവധി നല്ല സിനിമകള്‍ ചെയ്തു.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവൃത. തന്റെയും കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ന് സംവൃതയുടെ 39 ാം ജന്മദിനമാണ്. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്. ഇപ്പോഴിതാ സംവൃതയ്ക്ക് ആശംസകളറിയിച്ച് സഹോദരി സംജുക്ത പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

സംവൃതയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് സംജുക്ത വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. സുന്ദരിയായ കുഞ്ഞു സംവൃതയെ വീഡിയോയില്‍ കാണാം. ‘ഇന്ന് അമ്മു ദിനമാണ്, ജന്മദിനാശംസകള്‍ ക്യൂട്ടി ’എന്നാണ് വീഡിയോയ്‌ക്കൊപ്പം സംജുക്ത കുറിച്ചിരിക്കുന്നത്. താങ്ക്യു സോ മച്ച് ബേബീ എന്ന് പറഞ്ഞ് കമന്റില്‍ സംവൃതയും എത്തി. ആശംസകളുമായി ആരാധകരുടെ കമന്റുകളും വരുന്നുണ്ട്.

2012 ല്‍ അഖില്‍ ജയരാജനുമായുള്ള വിവാഹം കഴിഞ്ഞതോടെ സിനിമ വിടുകയായിരുന്നു സംവൃത. 2019 ല്‍ ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന സിനിമയിലൂടെ നടി തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു ശേഷം സംവൃത പുതിയ സിനിമകളൊന്നും ചെയ്തിട്ടില്ല. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് നടി. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു ആണ്‍മക്കളാണ് താരത്തിനുള്ളത്.

Ads by Google
Friday 31 Oct 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google