Wednesday, March 18, 2026 Last Updated 4 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 30 Oct 2025 03.30 PM

മമ്മൂട്ടിയുടെ പേരില്‍ ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തി തിരുവനന്തപുരം സ്വദേശി

special, temple

മമ്മൂട്ടിയ്ക്ക് വേണ്ടി കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശിയായ എ ജയകുമാറാണ് മമ്മൂട്ടിയുടെ ആരോഗ്യത്തിനായി വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാസങ്ങളുടെ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. രോഗാവസ്ഥയെ മറികടന്ന്അദ്ദേഹം ഈയ്യടുത്താണ് തിരികെ വന്നത്. മഹേഷ് നാരായണ്‍ ഒരുക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളളിലും ചിത്രം റിലീസ് ചെയ്യും. ലണ്ടനിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.

Ads by Google
Thursday 30 Oct 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google