Wednesday, March 18, 2026 Last Updated 1 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 30 Oct 2025 03.09 PM

' ഹി ഈസ് ദി ഡ്യൂഡ്' ; ആടിന്റെ സെറ്റില്‍ വിനായകന്റെ മാസ് എന്‍ട്രി; വീഡിയോ

set, visit

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നുളള ഒരു വീഡിയോ ആണ് വൈറലാകുന്നത്. ചിത്രത്തില്‍ ഡ്യൂഡ് എന്ന കഥാപാത്രത്തെയാണ് നടന്‍ വിനായകന്‍ അവതരിപ്പിക്കുന്നത്. ഡ്യൂഡ് ലുക്കില്‍ സെറ്റിയെത്തിയ താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ചുവന്ന ഓവര്‍കോട്ടും വെളള ഷര്‍ട്ടും കറുത്ത പാന്റ്‌സും കൂളിങ് ഗ്ലാസുമിട്ട് കാരവാനില്‍ നിന്നിറങ്ങി വന്ന വിനായകനെ കരഘോഷത്തോടെയാണ് സെറ്റിലുളളവര്‍ വരവേറ്റത്. സംവിധായകന്‍ ഡ്യൂഡിന് തന്റെ ആയുധമായ തോക്ക് കൊടുത്താണ് സ്വീകരിച്ചത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. മിഥുന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.

തിയേറ്ററില്‍ പരാജയപ്പെട്ട ആട് സീരീസിലെ ആദ്യ ചിത്രം ഡിവിഡി റിലീസിന് ശേഷമാണ് ചര്‍ച്ചയായത്. പലരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പറയുകയുണ്ടായി. ഇതോടെയാണ് രണ്ടാംഭാഗത്തെക്കുറിച്ച് സംവിധായകന്‍ ചിന്തിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ആട്-2 വലിയ വിജയമായി തീര്‍ത്തു. അടുത്ത വര്‍ഷം മാര്‍ച്ച് 19ന് ആട് 3 തിയേറ്ററുകളിലെത്തും.

Ads by Google
Thursday 30 Oct 2025 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google