Wednesday, March 18, 2026 Last Updated 37 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 30 Oct 2025 10.19 AM

' ചന്ദനമണി സന്ധ്യകളുടെ' ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചുവടുവെച്ച ആ നായിക; വൈറലായി വീഡിയോ

actress, long

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ' പ്രജ'. സിനിമയിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. ചിത്രത്തിലെ ' ചന്ദനമണി സന്ധ്യകളുടെ' എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ആ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചുവടുവച്ച നടിയുടെ ഇപ്പോഴത്തെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടി റവാലിയുടെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു നടി.

ഇപ്പോള്‍ 25 വര്‍ഷമായി റവാലി സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ട്. വീഡിയോയില്‍ താരത്തെ കണ്ടിട്ട് മനസിലാകുന്നേയില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നന്നായി വണ്ണം വച്ചാണ് റവാലിയെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

2011ലാണ് റവാലി അവസാനമായി സ്‌ക്രീനില്‍ എത്തുന്നത്. ജഡ്ജ്‌മെന്റ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, ദേവരാഗം എന്നീ മലയാള സിനിമകളിലും റവാലി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Thursday 30 Oct 2025 10.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google