Wednesday, March 18, 2026 Last Updated 11 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 05.32 PM

രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി

danush

നടന്മാരായ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി. വീടുകളില്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് തമിഴ്‌നാട് ഡിജിപിയുടെ ഓഫീസില്‍ ഇ-മെയില്‍ ലഭിച്ചു. ഇതിനെ തുടര്‍ന്ന്, പോലീസും ബോംബ് സ്‌ക്വാഡും ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കെണ്ടത്തിയില്ല. ഇതോടെ ഇത് വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു.

സ്ഫോടകവസ്തു സ്ഥാപിക്കാന്‍ അജ്ഞാതരായ ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്നും അത് വ്യാജമായിരിക്കാമെന്നും രജനികാന്തിന്റെ സുരക്ഷാ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു. ബോംബ് സ്‌ക്വാഡുമായി സഹകരിച്ചാണ് ചെന്നൈ സിറ്റി പോലീസ് പരിശോധന നടത്തിയത്. സമീപകാലത്ത് ഇത്തരം വ്യാജ ഭീഷണി പരമ്പര തന്നെ വന്നിട്ടുണ്ട്. അടുത്തിടെ നിരവധി തമിഴ് സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സമാനമായ ഭീഷണികള്‍ ഉണ്ടായിരുന്നു. ഈ മാസമാദ്യം തൃഷ, എസ് വി ശേഖര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. എല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

Ads by Google
Wednesday 29 Oct 2025 05.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google